Easy Aval Coconut Recipe : രുചികരമായ അതേസമയം ഹെൽത്തിയായ സ്നാക്സ് കുട്ടികൾക്ക് നൽകാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക രക്ഷിതാക്കളും. എന്നാൽ വ്യത്യസ്തമായ അത്തരം പലഹാരങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ കുറഞ്ഞ സമയം കൊണ്ട് അവലും തേങ്ങയും ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ അവലുണ്ടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി
ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ അവൽ, തേങ്ങ, ശർക്കര, കപ്പലണ്ടി ഇത്രയും സാധനങ്ങൾ മാത്രമാണ്. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് എടുത്തുവച്ച അവലും തേങ്ങയും ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. ഇളം ചൂടിലാണ് അവൽ വറുത്തെടുക്കേണ്ടത്. അതല്ലെങ്കിൽ പെട്ടെന്ന് കരിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. വറുത്തുവെച്ച അവലും തേങ്ങയും ചൂട് പോയി കഴിയുമ്പോൾ മിക്സിയുടെ
Ads
Advertisement
ജാറിൽ ഇട്ട് തരിയായി പൊടിച്ചെടുക്കുക. കൂടുതൽ അളവിൽ അവൽ ഉണ്ടെങ്കിൽ മിക്സിയുടെ ജാറിൽ ഇട്ട് ഒരുമിച്ച് പൊടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. രണ്ട് തവണയായി പൊടിച്ചെടുക്കുകയാണെങ്കിൽ അവലും, തേങ്ങയും ശരിയായ രീതിയിൽ പൊടിഞ്ഞു കിട്ടുന്നതാണ്. ഈയൊരു സമയം കൊണ്ട് മധുരത്തിന് ആവശ്യമായ ശർക്കരപ്പാനി തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ശർക്കരയും വെള്ളവും ഒഴിച്ച് പാനിയാക്കി എടുക്കുക. അതിലേക്ക് പൊടിച്ചുവെച്ച അവൽ
കുറേശ്ശെയായി ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ശർക്കര പാനിയുടെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്.ശർക്കരയും അവലും നല്ലതുപോലെ മിക്സായി കഴിയുമ്പോൾ അതിലേക്ക് കുറച്ച് കപ്പലണ്ടി കൂടി ഇടാവുന്നതാണ്. എല്ലാ ചേരുവകളും നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ലഡുവിന്റെ രൂപത്തിൽ ഉരുളകളാക്കി ഉരുട്ടി മാറ്റി വയ്ക്കാവുന്നതാണ്. ഇപ്പോൾ രുചികരമായ അവലുണ്ട റെഡിയായി കഴിഞ്ഞു. വളരെ രുചികരമായതും അതേസമയം ഹെൽത്തി ആയതുമായ അവലുണ്ട കുട്ടികൾക്കെല്ലാം തീർച്ചയായും ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Aval Coconut Recipe credit : MALAPPURAM VAVAS
Easy Aval Coconut Recipe
- Choose Thin Aval – Use good-quality thin aval for a soft and tasty texture.
- Clean the Aval – Remove any unwanted particles before using.
- Add Fresh Coconut – Use freshly grated coconut for better flavour.
- Add Jaggery – Mix grated jaggery according to your preferred sweetness.
- Sprinkle a Little Water – Add a small amount of water to soften the aval.
- Mix Gently – Combine the aval, coconut, and jaggery without crushing the aval.
- Add Cardamom – A little cardamom powder gives a lovely aroma.
- Include Banana – Add sliced ripe banana for extra taste if desired.
- Let It Rest – Keep the mixture aside for a few minutes so the flavours blend.
- Serve Fresh – Serve immediately as a quick and tasty snack or breakfast.
Read Also : മാവ് അരയ്ക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ പഞ്ഞി പോലൊരു അപ്പം.!! | Easy Soft Appam Recipe