Easy Breakfast Recipes : രാവിലെ കഴിക്കാനായി ഇഡലിയോ, ദോശയോ, അതല്ലെങ്കിൽ പുട്ടോ വേണമെന്ന് നിർബന്ധമുള്ളവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ദോശ, ഇഡലി പോലുള്ള പലഹാരങ്ങൾ തയ്യാറാക്കാനായി മാവ് അരയ്ക്കാൻ മറന്നാൽ അത് ഉണ്ടാക്കാൻ പറ്റുകയും ഇല്ല. എന്നാൽ ഇനി മാവ് അരയ്ക്കാൻ മറന്നാലും നല്ല രുചികരമായ വ്യത്യസ്തമായ ഇഡ്ഡലി എങ്ങനെ തയ്യാറാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇഡലി തയ്യാറാക്കാനായി അരിക്ക് പകരം റവയാണ് ഉപയോഗിക്കുന്നത്.
ആദ്യം തന്നെ ആവശ്യമായ റവ ഒരു പാത്രത്തിൽ എടുത്തു വയ്ക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് അല്പം എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കടുക്, ജീരകം, പച്ചമുളക് എന്നിവയിട്ട് പച്ചമണം പോകുന്നത് വരെ വഴറ്റുക. ശേഷം അല്പം കറിവേപ്പിലയും ഇഞ്ചി, ഉള്ളി ചെറുതായി അരിഞ്ഞത് എന്നിവയും ഇട്ട് വഴറ്റിയെടുക്കുക. നേരത്തെ എടുത്തു വച്ച റവ കൂടി ഈ ഒരു കൂട്ടിലേക്ക് ചേർത്ത് പച്ചമണം പോകുന്നത് വരെ ഇളക്കുക.
Advertisement 2
ശേഷം തയ്യാറാക്കി വെച്ച ചേരുവകൾ ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക. അതിലേക്ക് കാൽ കപ്പ് അളവിൽ പുളിയുള്ള തൈര് കൂടി ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. പിന്നീട് അല്പം ഉപ്പും ഒരു പിഞ്ച് അളവിൽ ബേക്കിംഗ് സോഡയും ഈ ഒരു കൂട്ടിലേക്ക് ചേർത്ത് കുറച്ചുനേരം മാവ് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കണം. ഈയൊരു സമയം കൊണ്ട് ഇഡലിയിലേക്ക് ആവശ്യമായ ചട്നി തയ്യാറാക്കി എടുക്കാവുന്നതാണ്. കുറഞ്ഞത് അരമണിക്കൂറെങ്കിലും മാവ് ഫെർമെന്റ് ചെയ്യാനായി മാറ്റിവയ്ക്കണം.
ശേഷം മാവിന്റെ കൺസിസ്റ്റൻസി നോക്കി ആവശ്യമെങ്കിൽ വെള്ളം ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്. സാധാരണ ഇഡലി തയ്യാറാക്കുന്ന അതേ രീതിയിൽ ഇഡലിത്തട്ടിൽ എണ്ണ തടവി തയ്യാറാക്കി വെച്ച മാവ് അതിലേക്കൊഴിച്ച് ആവി കയറ്റി എടുക്കുക. ഇപ്പോൾ രുചികരമായ വ്യത്യസ്തമായ ഒരു ഇഡലി റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Easy Breakfast Recipes Credit : Malappuram Thatha Vlogs by Ayishu