വെറും 3 ചേരുവ കൊണ്ട് 5 മിനിട്ടിൽ കിടു ചായക്കടി.. തിന്നാലും തിന്നാലും പൂതി മാറാത്ത പൊളപ്പൻ ചായക്കടി.!! | Easy Evening Snacks Recipe

Easy Evening Snacks Recipe : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് വെറും മൂന്ന് ചേരുവകൾ കൊണ്ട് വളരെ ഈസിയായി ഉണ്ടാക്കിയെടുക്കാവുന്ന രുചികരമായിട്ടുള്ള ഒരു പലഹാരത്തിന്റെ റെസിപ്പിയാണ്. വൈകുന്നേരം ചായ ഉണ്ടാക്കുന്ന സമയം കൊണ്ടുതന്നെ ഈ സ്‌നാക്ക് നമ്മുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി ആദ്യം ഒരു ബൗളിലേക്ക്

ഒരു കോഴിമുട്ട പൊട്ടിച്ചൊഴിക്കുക. അതിനുശേഷം ഇത് നല്ലപോലെ ബീറ്റ് ചെയ്തെടുക്കുക. അടുത്തതായി ഇതിലേക്ക് പുളികുറഞ്ഞ 1/2 കപ്പ് തൈര് ചേർത്ത് നല്ലപോലെ ബീറ്റ് ചെയ്തെടുക്കുക. പിന്നീട് ഇതിലേക്ക് 1 കപ്പ് മൈദ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. അതിനുശേഷം ഇതിലേക്ക് 1 നുള്ള് ബേക്കിംഗ് സോഡ ഇട്ടുകൊടുത്ത് മിക്സ് ചെയ്യുക.

അങ്ങിനെ നമ്മുടെ ബാറ്റർ ഇവിടെ റെഡിയായിട്ടുണ്ട്. ഇനി ഇത് ഫ്രൈ ചെയ്തെടുക്കാനായി ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക. എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന ബാറ്റർ ഒരു സ്‌പൂൺ കൊണ്ട് കോരി ഇട്ടുകൊടുക്കാം. രണ്ടു ഭാഗവും നല്ലപോലെ മുരിഞ്ഞ് ഗോൾഡൻ ബ്രൗൺ കളർ ആകുന്നതുവരെ ഫ്രൈ ചെയ്തെടുക്കുക.

ഇനി എണ്ണയിൽ നിന്നും കോരിയെടുക്കാവുന്നതാണ്. അങ്ങിനെ മുട്ടയും മൈദയും കൊണ്ടുള്ള സിമ്പിൾ സ്നാക്ക് ഇവിടെ റെഡിയായിട്ടുണ്ട്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Video credit: Amma Secret Recipes

0/5 (0 Reviews)
easy-evening-snacks-recipe