ഇതൊന്നു കണ്ടാൽ ഇനിയാരും ഒരു Plastic കുപ്പി പോലും വെറുതെ കളയില്ല.. വീട്ടിലെ പൊടി പിടിച്ച ഫാൻ വൃത്തിയാക്കാൻ പ്ലാസ്റ്റിക് ബോട്ടിൽ മാത്രം മതി.!! | Easy Fan Cleaning Tips

Easy Fan Cleaning Tips : മിക്ക വീടുകളിലും എപ്പോഴും പൊടി പിടിച്ചു കിടക്കുന്ന ഒരിടമായിരിക്കും ഫാനുകൾ. ഫാൻ വൃത്തിയാക്കുന്നതിന് പലരീതികൾ പരീക്ഷിച്ചിട്ടും അവയെല്ലാം പരാജയമായിട്ട് മാറിയവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ട്രിക്കാണ് ഇവിടെ പറയുന്നത്. അതിനായി ആവശ്യമായിട്ടുള്ളത് ഒരു ലിറ്റർ വലിപ്പത്തിലുള്ള പ്ലാസ്റ്റിക് കുപ്പി, അത്യാവശ്യം കനം ഉള്ളത് നോക്കി തന്നെ തിരഞ്ഞെടുക്കാനായി

ശ്രദ്ധിക്കുക. അതിനുശേഷം ഒരു സ്കെയിൽ എടുത്ത് കുപ്പിയിൽ അതിന്റെ അളവ് മാർക്ക് ചെയ്ത് നൽകുക. ഒരു സ്കെയിലിന്റെ അളവിലാണ് ക്ളീൻ ചെയ്യുന്നതിനുള്ള ഹോൾ ഇട്ട് നൽകേണ്ടത്. ഒരു കത്തി ഉപയോഗിച്ച് അളന്നെടുത്ത ഭാഗം മുറിച്ചെടുക്കുക. കത്തി ഉപയോഗിച്ച് മുറിക്കുമ്പോൾ നല്ലതുപോലെ ശ്രദ്ധിക്കേണ്ടതുണ്ട്. ഓട്ടയുടെ വലിപ്പം വല്ലാതെ കൂടി പോകാതിരിക്കാൻ ഒരു കത്രിക ഉപയോഗിച്ചും കുപ്പി മുറിച്ചു കൊടുക്കാവുന്നതാണ്.

ഇതേ രീതിയിൽ കുപ്പിയുടെ മറുഭാഗത്തും സ്കെയിൽ ഉപയോഗിച്ച് അടയാളപ്പെടുത്തി വേണം മുറിച്ചെടുക്കാൻ. കുപ്പിയുടെ മുകൾഭാഗം ഉപയോഗിച്ച് മുറിക്കാത്ത ഭാഗത്ത് നടുഭാഗത്തായി ഒരു വട്ടമിട്ട് നൽകുക.ശേഷം ആ ഭാഗം കൂടി കട്ട് ചെയ്ത് നൽകുക.ആ ഓട്ടയിലൂടെ കുപ്പിയിലെ അടപ്പ് കയറ്റി നല്ലതുപോലെ മുറുക്കി അടയ്ക്കണം. അതിനു ശേഷം തുടയ്ക്കാനുള്ള തുണി കുപ്പിക്കകത്തേക്ക് കയറ്റി കൊടുക്കുക. തുണി മുഴുവനായും കുപ്പിയുടെ അകത്ത് കയറുന്ന രീതികൾ വേണം വയ്ക്കാൻ.

കുപ്പിയിൽ ഇട്ടു നൽകിയ രണ്ട് ഹോളുകൾക്കും ഇടയിലൂടെ വേണം ഫാനിന്റെ ലീഫ് കടന്നു പോകാൻ. ശേഷം കുപ്പിയുടെ അടപ്പ് വെച്ച് മുറുക്കിയ ഭാഗത്ത് ഒരു കനമുള്ള വടി അല്ലെങ്കിൽ മോപ്പിന്റെ വടി കയറ്റി നല്ലതുപോലെ ടൈറ്റ് ചെയ്യുക. ശേഷം പൊടിപിടിച്ച ഫാനിന്റെ മുകളിലേക്ക് കുപ്പി കയറ്റി നൽകി വൃത്തിയാക്കാവുന്നതാണ്. ഇത്തരത്തിൽ ഓരോ ലീഫും വൃത്തിയാക്കി എടുക്കാവുന്നതാണ്. ആവശ്യമെങ്കിൽ ഓരോ ലീഫ് വൃത്തിയാക്കി കഴിഞ്ഞാലും തുണി മാറ്റി ചെയ്യാവുന്നതാണ്. ഫാൻ ഒരു തവണ മുഴുവനായും ക്ലീൻ ചെയ്തു കഴിഞ്ഞാൽ അവസാനം വൃത്തിയാക്കുന്നതിനു മുൻപ് തീർച്ചയായും തുണി മാറ്റിക്കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. Easy Fan Cleaning Tips credit : SajuS TastelanD

Easy Fan Cleaning Tips