Easy Healthy Nurukku Gothambu Drink Recipe : ഇപ്പോഴത്തെ കാലാവസ്ഥയിൽ എത്ര വെള്ളം കുടിച്ചാലും നമുക്ക് ദാഹമടങ്ങാറില്ല. എന്നാൽ ഇന്ന് നമുക്ക് നുറുക്ക് ഗോതമ്പ് ഉപയോഗിച്ച് വളരെ രുചികരമായ രണ്ട് കിടിലൻ ഡ്രിങ്കുകൾ തയ്യാറാക്കി പരിചയപ്പെട്ടാലോ. ക്ഷീണത്തിനും ദാഹത്തിനും ഏറെ ഉത്തമമാണ് ഈ ഡ്രിങ്കുകൾ. നുറുക്ക് ഗോതമ്പ് കൊണ്ട് ഏറെ രുചികരമായ ഒരു പാലുതയും ക്യാരറ്റും നുറുക്ക് ഗോതമ്പും ഉപയോഗിച്ചുള്ള വ്യത്യസ്ഥമായ മറ്റൊരു ഡ്രിങ്കും തയ്യാറാക്കാം.
- നുറുക്ക് ഗോതമ്പ് – 1 കപ്പ്
- വെള്ളം – 1 1/2 + 1 1/2 + 1/4 + 1/2 കപ്പ്
- നെയ്യ് – 2 + 2 ടീസ്പൂൺ
- ചെറിയുള്ളി – 2 + 1 എണ്ണം
- പാൽ – 3 കപ്പ് (250 ml ) + 1/2 ലിറ്റർ
- പഞ്ചസാര – ആവശ്യത്തിന്
- കണ്ടെൻസ്ഡ് മിൽക്ക് – ആവശ്യത്തിന്
- ഏലക്ക പൊടി – 3/4 ടീസ്പൂൺ
- അണ്ടിപ്പരിപ്പ്
- ഉണക്ക മുന്തിരി
- കാരറ്റ് – 1 എണ്ണം
- ഏലക്ക – 2 എണ്ണം
- പഞ്ചസാര – 1 ടേബിൾ സ്പൂൺ
ആദ്യമായി ഒരു പാത്രത്തിലേക്ക് 250 ml കപ്പളവിൽ ഒരു കപ്പ് നുറുക്ക് ഗോതമ്പ് ചേർത്ത് നന്നായി കഴുകിയെടുത്ത ശേഷം ഇതിലേക്ക് ആവശ്യത്തിന് ചൂട് വെള്ളമൊഴിച്ച് കുതിരാനായി വയ്ക്കണം. ഇതിലേക്ക് ചൂട് വെള്ളം ചേർക്കുമ്പോൾ നുറുക്ക് ഗോതമ്പ് പെട്ടെന്ന് കുതിർന്ന് കിട്ടുകയും ഇതിൻറെ പച്ച ചുവ മാറാൻ സഹായിക്കുകയും ചെയ്യും. ഏകദേശം അരമണിക്കൂറിന് ശേഷം കുതിർത്തെടുത്ത ഗോതമ്പ് വീണ്ടും നന്നായി കഴുകി അതിലെ വെള്ളം മാറ്റിയ ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് ഒന്നര കപ്പ് വെള്ളവും കൂടെ ചേർത്ത് നന്നായി അരച്ചെടുക്കണം. ഇത് ഒട്ടും തന്നെ തരികളില്ലാതെ നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം.
ഇത് രണ്ട് തവണയായും അരച്ചെടുക്കാവുന്നതാണ്. അടുത്തതായി അടിച്ചെടുത്ത മിക്സ് ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് ഒരു കപ്പ് വെള്ളവും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്തെടുത്ത ശേഷം ഇത് ഒരു അരിപ്പ പാത്രത്തിൽ ഒഴിച്ച് നല്ലപോലെ അരച്ചെടുക്കണം. ശേഷം തയ്യാറാക്കിയ മിക്സില്‍ നിന്നും പകുതിഭാഗം മറ്റൊരു പാത്രത്തിലേക്ക് മാറ്റണം. ശേഷം ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് രണ്ട് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് ചെറുതായൊന്ന് മൂപ്പിച്ചെടുക്കണം. അടുത്തതായി ഇതിലേക്ക് 250 ml കപ്പളവിൽ മൂന്ന് കപ്പ് പാൽ ചേർത്ത് കൊടുക്കണം. Easy Healthy Nurukku Gothambu Drink Recipe credit : Fathimas Curry World