Easy Home Cleaning Tips : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി നേരിടേണ്ടി വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും ചെറിയ പൊടികളും, ചിലന്തി പോലുള്ളവ ഉണ്ടാക്കുന്ന മാറാലയുടെ ശല്യവും. ജനാലകളിലും ഹൈറ്റ് കൂടുതലുള്ള ഭാഗങ്ങളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് ചൂൽ ഉപയോഗിച്ച് വൃത്തിയാക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ വീട് ക്ലീൻ ചെയ്തെടുക്കാനായി ചെയ്തു നോക്കാവുന്ന ഒരു ട്രിക്ക് വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ ജനാലകളും മറ്റും വൃത്തിയാക്കി എടുക്കാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം വീട്ടിൽ ഉപയോഗിക്കാതെ ഇരിക്കുന്ന ലെഗ്ഗിങ്സ് ഉണ്ടെങ്കിൽ അത് ഒരെണ്ണം, തുടയ്ക്കാനായി ഉപയോഗിക്കുന്ന കോൽ പഴയത് വീട്ടിലുണ്ടെങ്കിൽ അത് ഒരെണ്ണം ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ലെഗ്ഗിങ്സിന്റെ ഒരു ഭാഗം പൂർണമായും കട്ട് ചെയ്ത് എടുക്കുക. അത് മുകളിൽ നിന്നും താഴേക്ക് നീളത്തിൽ കൃത്യമായ അകലത്തിൽ കട്ട് ചെയ്ത് സെറ്റാക്കി എടുക്കുക.
ഇത്തരത്തിൽ മുകളിൽ നിന്ന് താഴെ വരെ ചെയ്തെടുത്ത് കഴിഞ്ഞാൽ ഇലാസ്റ്റിക്കിന്റെ ഭാഗം പൂർണമായും കട്ട് ചെയ്തു കളയുക. ശേഷം എടുത്തുവച്ച കോലിൽ മുകളിൽ നിന്നും താഴേക്ക് വരുന്ന രീതിയിൽ കട്ട് ചെയ്തു വെച്ച തുണി ചുറ്റിക്കൊടുത്ത് താഴെയായി ഒരു റബ്ബർ ബാൻഡ് അല്ലെങ്കിൽ നാരോ ഉപയോഗിച്ച് കെട്ടിക്കൊടുക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് എത്ര ഹൈറ്റ് ഉള്ള ഭാഗം വേണമെങ്കിലും എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം.
വീട്ടിലെ മിററുകൾ,ചെറിയ ഷോ കേസിലുള്ള സാധനങ്ങൾ എന്നിവയിലെ പൊടിയെല്ലാം കളഞ്ഞെടുക്കാനായി ഒരു പാത്രത്തിലേക്ക് കുറച്ചു വെള്ളവും വിനാഗിരിയും മിക്സ് ചെയ്തെടുക്കുക. അതിലേക്ക് ഒരു ന്യൂസ് പേപ്പർ ഒന്നു മുക്കിയെടുത്ത ശേഷം തുടച്ചെടുക്കുകയാണെങ്കിൽ മിററുകൾ എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതാണ്. ഇത്തരത്തിലുള്ള ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.Easy Home Cleaning Tips Credit : Ansi’s Vlog