പുറത്തു പോകാതെ തന്നെ കൂർക്ക വൃത്തിയായി ലഭിക്കുന്നതാണ്. ശേഷം അത് പൈപ്പിന്റെ ചുവട്ടിൽ കാണിച്ച് ക്ലീൻ ചെയ്യാവുന്നതാണ്.അതുമല്ലെങ്കിൽ ചെയ്യാവുന്ന ഒരു കാര്യം കൂർക്ക കവറിൽ കെട്ടി അലക്കുന്ന കല്ലിൽ അടിച്ചെടുക്കുക എന്നതാണ്. തൊലി മുഴുവനായും കവറിനകത്ത് പോകുന്നതു കൊണ്ട് തന്നെ ഇങ്ങനെ ചെയ്യുമ്പോൾ കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കി എടുക്കുകയും ചെയ്യാം. അതല്ലെങ്കിൽ കൂർക്ക കവറിൽ കെട്ടി കല്ലിൽ ഉരച്ചും എളുപ്പത്തിൽ വൃത്തിയാക്കാവുന്നതാണ്.
ഈ രീതികളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ കൂർക്ക വൃത്തിയാക്കി എടുക്കാം. അതുപോലെ തേങ്ങ ചിരകൽ എളുപ്പമാക്കാനായി പ്രയോഗിക്കാവുന്ന ഒരു വിദ്യയാണ് ആദ്യം ഒരു കത്തി ഉപയോഗിച്ച് തേങ്ങയുടെ ഉൾഭാഗത്ത് നിന്നും കഷ്ണങ്ങൾ എടുക്കുക. ശേഷം അത് മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് കറക്കി എടുക്കുകയാണെങ്കിൽ ചിരവിയെടുത്ത അതേ രീതിയിൽ തേങ്ങ ലഭിക്കുന്നതാണ്. ഉപയോഗത്തിന് ശേഷം ബാക്കിയുള്ളത് കണ്ടെയ്നറിൽ ആക്കി സൂക്ഷിക്കുകയും ചെയ്യാം. credit : Ansi’s Vlog