ഇത് ഇത്രക്കും എളുപ്പമായിരുന്നോ!? ഇങ്ങനെ ചെയ്താൽ എത്ര കറ പിടിച്ച കട്ടിങ് ബോർഡും വെട്ടിതിളങ്ങും!! | Easy To Clean Cutting Board

Easy To Clean Cutting Board : അടുക്കളയിൽ ഒരുപാട് ജോലികൾ നമുക്കുണ്ട്. അതിൽ ഒരുപാട് സമയം എടുത്ത് ചെയ്യേണ്ട ഒന്നാണ് ക്ലീനിംഗ്. നമ്മൾ എത്ര ക്ലീൻ ചെയ്താലും ഒരു വൃത്തി ആവാത്തവയാണ് കട്ടിംഗ് ബോർഡുകൾ. ഇത് വൃത്തിയാക്കാൻ ഒരുപാട് ബുദ്ധിമുട്ടിയാലും പണ്ട് ഉണ്ടായിരുന്ന പോലെ ഒരു കളറോ വൃത്തിയോ ഉണ്ടാവില്ല. പക്ഷേ കട്ടിംഗ് ബോർഡ് നമ്മുടെ അടുക്കളയിലെ വളരെ ഉപകാരപ്രദമായ ഒരു വസ്തുവാണ് എന്നിരുന്നാലും ഉപയോഗം കൂടും തോറും കട്ടിംഗ് ബോർഡ് നാശമാവൻ തുടങ്ങുന്നു.

  • ബേകിങ് സോഡ
  • നാരങ്ങ
  • സ്ക്രബർ
  • വിനാഗിരി

Ads

Advertisement

ആദ്യത്തെ മാർഗമായി പറയാൻ പോവുന്നത് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും അതിലേക്ക് ഒരു നാരങ്ങയുടെ പകുതിയും പിയിഞ്ഞു കൊടുക്കുക.എന്നിട്ട് ഇത് മിക്സ് ആക്കി പേസ്റ്റ് രൂപത്തിലേക്ക് ആക്കുക.പിയിഞ്ഞ നാരങ്ങയുടെ ഭാഗം വെച്ചിട്ട് തന്നെ ഈ പേസ്റ്റ് കട്ടിംഗ് ബോർഡിൽ തേച്ച് പിടിപ്പിക്കുക. ഇത് ചെയ്യുന്നതിനു മുമ്പ് കട്ടിംഗ് ബോർഡ് ഒന്ന് നനച്ചു എടുക്കാൻ ശ്രദ്ധിക്കുക ഇത് കട്ടിംഗ് ബോർഡിലെ അഴുക്ക് പെട്ടന്ന് പോവാൻ സഹായിക്കും. ഒരു 10 മിനുട്ട് കൊണ്ട് ഇത് പൂർത്തിയാക്കാം ഇനി ഇത് കഴുകി എടുക്കാം.

ഇനി 2-ാമത്തെ മെത്തേഡിൽ പറയുന്നത് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും പേസ്റ്റ് രൂപത്തിൽ ആക്കാൻ വേണ്ടി കുറച്ച് വിനാഗിരിയും ഉപയോഗിച്ചു ഇത് പേസ്റ്റ് രൂപത്തിലാക്കുക… ശേഷം ഒരു സ്ക്രബർ ഉപയോഗിച്ചു കട്ടിംഗ് ബോർഡ് ക്ലീൻ ചെയ്യുക. ഇപ്പൊൾ നമ്മുടെ കട്ടിംഗ് ബോർഡ് ക്ലീൻ ആയി പഴയതിലും തിളക്കത്തോടെ മാറിയിരിക്കുന്നു. Easy To Clean Cutting Board Credit : Cuisine Art by Anan

Easy To Clean Cutting Board