Gas Saving Easy Tricks Using Coconut Shell : നമ്മുടെയെല്ലാം വീടുകളിൽ പാചക ആവശ്യങ്ങൾക്കായി ഉപയോഗിച്ച തേങ്ങയുടെ ചിരട്ട വെറുതെ കളയുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ഇത്തരത്തിൽ വെറുതെ കളയുന്ന ചിരട്ട ഉപയോഗിച്ച് മറ്റു പല ടിപ്പുകളും ചെയ്തെടുക്കാനായി സാധിക്കും. അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചിരട്ട വെള്ളത്തിലിട്ടു തിളപ്പിച്ചെടുത്ത് അതിന്റെ വെള്ളം അരിച്ചെടുത്ത് കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. എന്നാൽ ഈയൊരു രീതിയിൽ ചിരട്ട ഉപയോഗപ്പെടുത്തുമ്പോൾ അത് നല്ലതുപോലെ
കഴുകി വൃത്തിയാക്കി കുടിക്കാനായി എടുക്കുന്ന വെള്ളത്തിലിട്ട് തിളപ്പിച്ചതിന് ശേഷം വേണം ഉപയോഗപ്പെടുത്താൻ. ഒരുകാരണവശാലും ചളിയും മറ്റും അടിഞ്ഞിരിക്കുന്ന ചിരട്ടകൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരത്തിൽ വൃത്തിയാക്കി എടുക്കുന്ന ചിരട്ടകൾ മറ്റു പല കാര്യങ്ങൾക്കും ഉപയോഗപ്പെടുത്താനായി സാധിക്കും. മിക്ക വീടുകളിലും ഗ്യാസ് കൂടുതലായി ഉപയോഗപ്പെടുത്തുന്നത് അരി വേവിക്കുന്ന സമയത്തായിരിക്കും. ഈയൊരു സമയം കുറയ്ക്കാനായി അരി വേവിക്കാനായി വെച്ച പാത്രത്തിൽ ഒരു ചെറിയ കഷണം ചിരട്ട കൂടി ഇട്ടുവച്ചാൽ മതിയാകും. അതുപോലെ ഗ്യാസിന്റെ അളവ് ലാഭിക്കാനായി അരി വേവിക്കാനായി വയ്ക്കുമ്പോൾ അതിന് മുകളിൽ കുടിക്കാനുള്ള
Ads
Advertisement
വെള്ളവും തിളപ്പിക്കാനായി വയ്ക്കാവുന്നതാണ്. ബീഫ്,കടല പോലുള്ള കൂടുതൽ വേവ് ആവശ്യമായ സാധനങ്ങൾ എളുപ്പത്തിൽ വെന്ത് കിട്ടാനായി വേവിക്കുന്നതിനോടൊപ്പം ഒരു ചെറിയ കഷണം ചിരട്ട കൂടി ഇട്ടുകൊടുത്താൽ മതിയാകും. വൃത്തിയാക്കി എടുത്ത ചിരട്ടകൾ പുട്ട് ഉണ്ടാക്കുന്നതിനും മറ്റും ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല ഇത്തരത്തിൽ പുട്ട് തയ്യാറാക്കി എടുക്കുമ്പോൾ അതിനോടൊപ്പം അടുക്കളയിലേക്ക് ആവശ്യമായ മറ്റു കുറച്ചു കാര്യങ്ങൾ കൂടി ചെയ്തെടുക്കാം. അതിനായി ഒരു ഇഡലി പാത്രം അടുപ്പത്ത് വെച്ച് അതിന്റെ ഏറ്റവും താഴത്തെ ഭാഗത്ത് വെള്ളം ഒഴിച്ചു കൊടുക്കുക.
മുട്ട വേവിക്കേണ്ട ആവശ്യമുണ്ടെങ്കിൽ താഴത്തെ ഭാഗത്ത് മുട്ടയും ഒരു ചെറുനാരങ്ങയുടെ കഷണവും ഇട്ടുകൊടുക്കുക. അതിനുമുകളിൽ ആവി കയറ്റാനുള്ള പാത്രം വെച്ച് ചിരട്ടയിൽ പുട്ടിന് ആവശ്യമായ പൊടി, മറ്റൊരു ചിരട്ടയിൽ ചക്കക്കുരു, കറിയിലേക്ക് ആവശ്യമായ കഷണങ്ങൾ എന്നിവ വേവിച്ചെടുത്ത ശേഷം ഉപയോഗിക്കുകയാണെങ്കിൽ ഗ്യാസിന്റെ അളവ് ഒരു പരിധിവരെ കുറയ്ക്കാനായി സാധിക്കും. വിൽക്കാനായി വയ്ക്കുന്ന ചിരട്ടകൾ കൂടുതൽ ദിവസം കേടാകാതെ വക്കാനായി ഒരു പാത്രത്തിൽ ഇട്ട് ആവശ്യത്തിനു വെള്ളം ഒഴിച്ച് ഐസാക്കി വയ്ക്കുകയാണെങ്കിൽ ഫ്രീസാക്കി വക്കാം. ഇത്തരം കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Gas Saving Easy Tricks Using Coconut Shell Credit : Simple tips easy life
Gas Saving Easy Tricks Using Coconut Shell
Using coconut shells can help save gas in cooking. Here are some easy tricks:
Coconut Shell Briquettes:
- Dry coconut shells thoroughly.
- Cut them into small pieces.
- Burn them in a controlled environment to create charcoal briquettes.
- Use these briquettes as a fuel source for cooking.
Benefits:
- Renewable energy source
- Reduced dependence on LPG
- Cost-effective
- Environmentally friendly
Tips:
- Ensure proper drying and storage of coconut shells.
- Use a suitable burning method to minimize smoke and maximize efficiency.