Get Rid Of Lizard At Home : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സ്ഥിരമായി കണ്ടുവരാറുള്ള ഒരു പ്രധാന പ്രശ്നമാണ് പല്ലികളുടെ ശല്യം. പ്രധാനമായും അടുക്കള ഭാഗങ്ങളിലും പലചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങളിലുമെല്ലാമാണ് ഇവ കൂടുതലായും കണ്ടുവരുന്നത്. പല്ലികളെ തുരത്താനായി പലവിധ മാർഗങ്ങളും പരീക്ഷിച്ച് ഫലം കാണാത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ രീതി കടുക് ഉപയോഗിച്ച് ചെയ്യുന്നതാണ്.
അതിനായി ഒരു പിടി അളവിൽ കടുകെടുത്ത് ഇടികല്ലിൽ വച്ച് നല്ല രീതിയിൽ ചതച്ചെടുക്കുക. ഒരു കാരണവശാലും മിക്സിയുടെ ജാറിൽ ഇട്ട് പൂർണ്ണമായും പൊടിച്ചെടുക്കേണ്ട ആവശ്യമില്ല. പൊടിച്ചുവെച്ച കടുകില്‍ നിന്നും കുറച്ചെടുത്ത് അത് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക. അതിലേക്ക് അല്പം വിനാഗിരിയും, കോൺഫ്ലോറും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ട് ഒരു ടിഷ്യൂ പേപ്പറിലോ മറ്റോ ആക്കി പല്ലി വരുന്ന ഇടങ്ങളിൽ കൊണ്ടുവക്കുകയാണെങ്കിൽ അവയുടെ ശല്യം പൂർണമായും ഇല്ലാതാക്കാനായി സാധിക്കും.
Advertisement 3
രണ്ടാമത്തെ രീതി പാറ്റ ഗുളിക ഉപയോഗിച്ച് ചെയ്യാവുന്നതാണ്. അതിനായി ഒരു പാറ്റ ഗുളിക എടുത്ത് അത് ഒരു പേപ്പറിൽ വെച്ച് പൂർണമായും പൊടിച്ചെടുക്കുക. പാറ്റ ഗുളികയുടെ പൊടിയിലേക്ക് നേരത്തെ ചതച്ചുവെച്ച കടുകും ഒരു ടീസ്പൂൺ അളവിൽ അല്പം ചൂടുവെള്ളവും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ട് ചൂടാറിയ ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി പല്ലി വരുന്ന ഭാഗങ്ങളിൽ സ്പ്രെ ചെയ്തു കൊടുക്കുകയാണെങ്കിൽ അവയുടെ ശല്യം പാടെ ഇല്ലാതാക്കാവുന്നതാണ്.
അടുത്തതായി ചെയ്യാവുന്ന കാര്യം ഒരു പാത്രത്തിലേക്ക് നേരത്തെ എടുത്തുവച്ച കടുക് പൊടിച്ചതും, അല്പം മഞ്ഞൾപൊടിയും ഇട്ട് മിക്സ് ചെയ്യുക. അതിലേക്ക് അല്പം വിനാഗിരി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഈയൊരു കൂട്ട് ഒരു ടിഷ്യു പേപ്പറിൽ ആക്കി പല്ലി വരുന്ന ഇടങ്ങളിൽ കൊണ്ടു വക്കുകയാണെങ്കിൽ അവയെ പാടെ തുരത്താനായി സാധിക്കും. ടിപ്പുകൾ കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Get Rid Of Lizard At Home Credit : ani and family vlogs