Glass Print Removing :നമ്മുടെ നാട്ടിലെ ജ്വല്ലറികളിലും മറ്റും പോകുമ്പോൾ അവിടെ നിന്നും ആഭരണങ്ങൾ പർച്ചേസ് ചെയ്തു കഴിഞ്ഞാൽ മിക്കപ്പോഴും ഗ്ലാസ് ഉപയോഗിച്ചുള്ള പാത്രങ്ങളും ഗ്ലാസ് സെറ്റുമെല്ലാം ഗിഫ്റ്റ് ആയി കിട്ടാറുണ്ട്. കാഴ്ചയിൽ വളരെയധികം ഭംഗിയുള്ള ഇത്തരം പാത്രങ്ങൾ അതിലെ പ്രിന്റ് കാരണം ഉപയോഗിക്കാതെ അലമാരയിൽ വച്ച് സൂക്ഷിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഈയൊരു പ്രിന്റ് കളഞ്ഞു കഴിഞ്ഞാൽ വീട്ടിൽ അതിഥികൾ വരുമ്പോഴും മറ്റും ഇത്തരം പാത്രങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യാം.
അതിനായി വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ട്രിക്ക് വിശദമായി മനസ്സിലാക്കാം. കൂടുതൽ സാധനങ്ങൾ ഒന്നും ഉപയോഗിക്കാതെ വീട്ടിലുള്ള വിനാഗിരി മാത്രം ഉപയോഗപ്പെടുത്തി ഇത്തരത്തിൽ ഗ്ലാസുകളിൽ പതിപ്പിച്ചിട്ടുള്ള പ്രിന്റുകൾ വളരെ എളുപ്പത്തിൽ കളയാനായി സാധിക്കുന്നതാണ്. അതിനായി അത്യാവശ്യം വലിപ്പമുള്ള ഒരു പ്ലേറ്റോ അല്ലെങ്കിൽ വട്ടമുള്ള ഒരു പാത്രമോ എടുത്ത് അതിലേക്ക് കുറച്ച് വിനാഗിരി ഒഴിച്ചു കൊടുക്കുക. ശേഷം പ്രിന്റ് കളയേണ്ട ഗ്ലാസ് പ്രിന്റിന്റെ ഭാഗം വിനാഗിരിയിലേക്ക് തട്ടുന്ന രീതിയിൽ പ്ലേറ്റിലേക്ക് വച്ചു കൊടുക്കുക.
ഇത്തരത്തിൽ കുറച്ചുനേരം വച്ചതിനുശേഷം കൈ ഉപയോഗിച്ച് ചുരണ്ടുമ്പോൾ തന്നെ പ്രിന്റ് ചെറുതായി മാഞ്ഞു പോകുന്നത് കാണാം. എന്നാൽ പ്രിന്റ് പൂർണ്ണമായും കളഞ്ഞ് വൃത്തിയാക്കി എടുക്കാനായി ഒരു സ്ക്രബർ ഉപയോഗിച്ച്, പ്രിന്റിന്റെ ഭാഗം പൂർണ്ണമായും തേച്ച് ഉരച്ചു കളയുക. ശേഷം വെള്ളമൊഴിച്ച് ഗ്ലാസുകൾ കഴുകി ഉണക്കിയെടുത്താൽ പ്രിന്റ് ഏകദേശം പൂർണമായും പോയ രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണ്. അധികം സാധനങ്ങളൊന്നും ഉപയോഗപ്പെടുത്താതെ തന്നെ ചെയ്തെടുക്കാവുന്ന ഈ ഒരു ട്രിക്ക് ആർക്കു വേണമെങ്കിലും ഒരു തവണയെങ്കിലും ചെയ്തു നോക്കാവുന്നതാണ്.
മാത്രവുമല്ല ഈ ഒരു രീതിയിൽ പാത്രങ്ങൾ വൃത്തിയാക്കി എടുക്കുകയാണെങ്കിൽ അവ വീട്ടാവശ്യങ്ങൾക്ക് വേണ്ടിയോ അതല്ലെങ്കിൽ അതിഥികൾ വരുമ്പോഴൊ ഒക്കെ ഉപയോഗപ്പെടുത്താനും സാധിക്കും. എല്ലാവരും കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനാണല്ലോ പേടിക്കുന്നത്. ഇത് അടുക്കളയിൽ ഉപയോഗിക്കുന്ന വിനാഗിരി ഉപയോഗിച്ചുള്ള ട്രിക്ക് ആയതുകൊണ്ട് തന്നെ യാതൊരു പേടിയും ഇല്ലാതെ തന്നെ ചെയ്തു നോക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Glass Print Removing Credit : Anisha’S Corner