ഈ ഒരൊറ്റ ചെടി മതി മട്ട് വേദന, നടുവ് വേദന, നീർക്കെട്ട് എന്നിവ മാറ്റിയെടുക്കാൻ; പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമായി കീഴാർനെല്ലി..!! | Health Benefits Of Keezharnelli

Keezharnelli (Phyllanthus niruri) supports liver health, treats jaundice, aids digestion, and controls diabetes. It also helps in managing kidney stones, boosts immunity, and possesses anti-inflammatory and antioxidant properties. Health Benefits Of Keezharnelli: ആയുർവേദത്തിൽ പണ്ടുകാലങ്ങളായി തന്നെ വളരെയധികം ഉപയോഗപ്പെടുത്തുന്ന ചെടികളിൽ ഒന്നാണ് കീഴാർനെല്ലി. പണ്ടുകാലങ്ങളിൽ മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങൾ വരുമ്പോൾ കീഴാർനെല്ലിയാണ് അതിന് മരുന്നായി കൊടുത്തിരുന്നത്. എന്നാൽ ഈയൊരു അസുഖത്തിന് മാത്രമല്ല കഷണ്ടി, വാത സംബന്ധമായ രോഗങ്ങൾ, കരൾ സംബന്ധമായ രോഗങ്ങൾ, നീർക്കെട്ട് എന്നിങ്ങനെ പല അസുഖങ്ങൾക്കും ഒരു മരുന്നായി ഉപയോഗപ്പെടുത്താവുന്ന ചെടിയാണ് കീഴാർനെല്ലിയെന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. കീഴാർനെല്ലിയുടെ കൂടുതൽ ഔഷധ ഗുണങ്ങളെ പറ്റിയും അത് ഉപയോഗിക്കേണ്ട രീതിയെപ്പറ്റിയും വിശദമായി മനസ്സിലാക്കാം.

കഷണ്ടിയുള്ളവർക്ക് മുടി കിളിർക്കാനായി കീഴാർനെല്ലി മരുന്നായി ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി പശുവിന്റെ കറന്ന പാൽ ഉടനെ തന്നെ എടുത്ത് അതിൽ സമൂലം കീഴാർനെല്ലുകൂടി അരച്ചുചേർത്ത് മുടി കിളിർക്കേണ്ട ഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇത് കഷണ്ടിക്കുള്ള ഒരു ഉത്തമപ്രതിവിധിയായി യൂനാനി ചികിത്സയിൽ പറയപ്പെടുന്നുണ്ട്. കഷണ്ടിക്ക് മാത്രമല്ല തലമുടി സംബന്ധമായ മറ്റു രോഗങ്ങൾ, അകാലനര എന്നിവയ്ക്കും കീഴാർനെല്ലി ഒരു ഔഷധമായി ഉപയോഗപ്പെടുതാവുന്നതാണ്‌.

Ads

Advertisement

  • Supports Liver Health: Effective in treating jaundice.
  • Controls Diabetes: Helps regulate blood sugar levels.
  • Boosts Immunity: Strengthens body’s defense.
  • Treats Kidney Stones: Breaks and flushes out stones.
  • Aids Digestion: Improves gut health.
  • Anti-Inflammatory: Reduces inflammation naturally.

പ്രായമാകുന്നതിനു മുൻപ് തന്നെ ഉണ്ടാകുന്ന പല്ലിന്റെ ഇളക്കം ഇല്ലാതാക്കാനായി കിഴാർനെല്ലി അരച്ച് അതിന്റെ നീര് അല്പം പല്ല് ഇളകുന്ന ഭാഗത്തായി വെച്ചതിനു ശേഷം പിന്നീട് കളയാവുന്നതാണ്. കൂടാതെ ദന്ത സംബന്ധമായ മറ്റു അസുഖങ്ങൾ പല്ലിൽ ഉണ്ടാകുന്ന കേടുകൾ എന്നിവക്കെല്ലാം ഒരു ഔഷധമായി കീഴാർ നെല്ലി ഉപയോഗപ്പെടുത്തുന്നുണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന വേദന നീർക്കെട്ട് എന്നിവ ഇല്ലാതാക്കാനായി കീഴാർനെല്ലി ഉപയോഗിച്ചുള്ള കഞ്ഞി ഒന്നിടവിട്ട ദിവസങ്ങളിൽ കുടിക്കുന്നതും വളരെയധികം ഉത്തമമാണ്.

കൈകാൽ വേദന, കാൽമുട്ട് വേദന മറ്റു നീർക്കെട്ടുകൾ മൂലം ഉണ്ടാകുന്ന വേദനകൾ എന്നിവയ്ക്കെല്ലാം ഒരു ഉത്തമ പരിഹാരമായി കീഴാർനെല്ലി ഉപയോഗിക്കാവുന്നതാണ്. നീർക്കെട്ട് മൂലമോ അല്ലാതെയോ സന്ധികളിൽ ഉണ്ടാകുന്ന വേദനകൾ ഇല്ലാതാക്കാനായി കീഴാർനെല്ലി അരച്ച് അത് പാലിൽ ചാലിച്ച് വേദനയുള്ള ഭാഗത്ത് തേച്ചു പിടിപ്പിക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ കീഴാർനെല്ലിയുടെ കൂടുതൽ ഉപയോഗ രീതികളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Health Benefits Of Keezharnelli Video credits : Shrutys Vlogtube

Health Benefits Of Keezharnelli

Read Also : പഞ്ചസാര പാത്രത്തിലെ ഉറുമ്പിനെ പാടെ ഒഴിവാക്കാം; ഈ ഒരു ട്രിക്ക് ചെയ്‌താൽ മാത്രം മതിയാകും..!!

ഒരു തുണികവർ മാത്രം മതി.!! ഇനി പെരുംജീരകം പറിച്ച് കൈ കുഴയും.. ഒരു പിടി ജീരകത്തിൽ നിന്നും നിന്നും കിലോ കണക്കിന് പറിക്കാം; ഇങ്ങനെ നട്ടാൽ വിളവ് കലക്കും.!! | Perumjeerakam Krishi Easy Tips

agricultureHealthHealth Benefits Of Keezharnelli