Karkidaka Podi is a herbal mix made with dry ginger, black pepper, cumin, coriander, and tulsi. Taken with warm water or kanji, it boosts immunity, improves digestion, and helps detoxify the body during the monsoon season in Kerala. Healthy Karkidaka Podi : കർക്കിടക മാസമായി കഴിഞ്ഞാൽ പല രീതിയിലുള്ള അസുഖങ്ങളും പ്രായമായവരിലും അല്ലാത്തവരിലും തലപൊക്കി തുടങ്ങും. പ്രത്യേകിച്ച് കൈകാൽ വേദന, നടുവേദന പോലുള്ള അസുഖങ്ങൾക്ക് എത്ര മരുന്ന് കഴിച്ചാലും വേദനകൾക്ക് ഒട്ടും ശമനം കിട്ടാത്ത അവസ്ഥ വരാറുണ്ട്. അത്തരം സാഹചര്യങ്ങളിലെല്ലാം കുട്ടികൾക്കും മുതിർന്നവർക്കും ഒരേ രീതിയിൽ കഴിക്കാവുന്ന വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കർക്കിടക പൊടിയുടെ കൂട്ട് വിശദമായി മനസ്സിലാക്കണം.
Karkidaka Podi is a traditional Ayurvedic herbal powder used during the monsoon month of Karkidakam in Kerala to strengthen the body and boost immunity.
Ads
🧂 Common Ingredients:
- Coriander seeds
- Cumin seeds
- Dry ginger (Chukku)
- Black pepper
- Turmeric
- Thippali (long pepper)
- Fenugreek seeds
- Ajwain (ayamodakam)
- Cardamom
- Tulsi leaves
Advertisement
🧑🍳 Preparation:
- Dry roast all ingredients separately.
- Powder them finely and mix well.
- Store in an airtight container.
🍵 How to Use:
- Mix 1 tsp in warm water or kanji (rice porridge) and consume daily during Karkidakam.
✅ Benefits:
- Improves digestion and metabolism
- Detoxifies the body
- Strengthens immunity and relieves joint pain
- Ideal for monsoon-related ailments
🌧️ Perfect for staying healthy and balanced during the rainy season.
ഈയൊരു കർക്കിടക പൊടി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ നവരയരി, മട്ട അരിയുടെ അവൽ, ബദാം, കപ്പലണ്ടി, കറുത്ത എള്ള്, റാഗി എന്നിവയാണ്. ആദ്യം തന്നെ നവരയരി നല്ലതുപോലെ കഴുകി വൃത്തിയാക്കി വെള്ളമെല്ലാം കളഞ്ഞ് തുടച്ചു വയ്ക്കണം. ഇതേ രീതിയിൽ റാഗിയും കഴുകി ഉണക്കിയെടുത്ത് വയ്ക്കാവുന്നതാണ്. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എടുത്തുവച്ച ബദാമിട്ട് ഒന്ന് ചൂടാക്കി മാറ്റിവയ്ക്കുക. ശേഷം കപ്പലണ്ടി കൂടി ഇട്ട് ഒന്ന് വറുത്തെടുത്തു മാറ്റിവയ്ക്കണം.
അതേ പാനിലേക്ക് എടുത്തുവച്ച അവൽ ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക. ഇതേ രീതിയിൽ തന്നെ റാഗിയും നവര അരിയും കൂടി വറുത്തെടുക്കണം. ശേഷം എല്ലാ ചേരുവകളുടെയും ചൂട് മാറിക്കഴിയുമ്പോൾ ഓരോന്നായി മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒട്ടും തരിയില്ലാത്ത രീതിയിൽ പൊടിച്ചെടുക്കുക. ഈയൊരു കൂട്ട് എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ ആക്കി സൂക്ഷിക്കുകയാണെങ്കിൽ ആവശ്യമുള്ള സമയങ്ങളിലെല്ലാം ഉപയോഗപ്പെടുത്താവുന്നതാണ്.
തയ്യാറാക്കി വെച്ച പൊടിയിൽ നിന്നും ഒരു ടീസ്പൂൺ അളവിൽ പൊടിയെടുത്ത് അതിലേക്ക് അല്പം തേങ്ങ ചിരകിയതും മധുരത്തിന് ആവശ്യമായ ശർക്കരയും ചേർത്ത് പൊടിയുടെ രൂപത്തിൽ കഴിക്കാവുന്നതാണ്. അതല്ലെങ്കിൽ പൊടിയിലേക്ക് അല്പം ശർക്കര പാനിയാക്കി ഒഴിച്ച് ഉരുട്ടിയെടുത്ത് കഴിച്ചാലും രുചിക്ക് കുറവുണ്ടാകില്ല. കൊളസ്ട്രോൾ,രക്തക്കുറവ്, കൈകാൽ വേദന എന്നിങ്ങനെ പലവിധ അസുഖങ്ങൾക്കും പ്രതിവിധിയായി വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു പ്രത്യേക കർക്കിടക പൊടിയുടെ കൂട്ടാണ് ഇവിടെ വിശദമാക്കിയിരിക്കുന്നത്. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്. Healthy Karkidaka Podi Video Credits : Jess Creative World