പഞ്ഞിപോലെ സോഫ്റ്റ് പുട്ട്.!! മായമില്ലാത്ത പുട്ടുപൊടി എളുപ്പം വീട്ടിൽ ഉണ്ടാക്കാം.. ഇനി കടയിൽ നിന്നും പുട്ടുപൊടി വാങ്ങേണ്ട.!! | Home Made Soft Puttu Podi Recipe

Homemade Soft Puttu Podi Recipe Making : എല്ലാവർക്കും ഇഷ്ടമുള്ള പുട്ട് കേരളത്തിൽ വീടുകളിൽ ഒഴിച്ചുകൂടാനാകാത്ത ഒരു പ്രഭാത ഭക്ഷണമാണ്. പുട്ട് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന നിരവധി മാർഗ്ഗങ്ങൾ ഇതിനോടകം പല വീട്ടമ്മമാരും പരീക്ഷിച്ചിട്ടുണ്ട്. എങ്കിൽ പോലും പലപ്പോഴും പുട്ടിന് മയം ഇല്ലായെന്നും പുട്ടുപൊടി കല്ല് പോലൊരിക്കുന്നു എന്നൊക്കെയുള്ള പരാതികൾ സാധാരണരീതിയിൽ ഉയർന്നു വരുന്ന ഒന്നാണ്. ഈ ഭാഗങ്ങളിൽ നിന്ന്

രക്ഷപ്പെടാൻ ഞാൻ എങ്ങനെ പുട്ടുപൊടി വീട്ടിൽ തന്നെ വളരെ പെട്ടെന്ന് തയ്യാറാക്കി നല്ല മൃദുലവും മനോഹരവുമായ പുട്ട് എങ്ങനെ തയ്യാറാക്കാം എന്നാണെന്ന് നോക്കുന്നത്. അതിനായി പുട്ടിനായി എടുക്കുന്ന അരി പച്ചരി ഏതു വേണമെങ്കിലും എടുക്കാവുന്നതാണ്. ബസ്മതി ഒഴികെയുള്ള അരികൾ എല്ലാം പുട്ട് ഉണ്ടാകുന്നതിന് അനുയോജ്യമാണ്. ഈ അരി നന്നായി കഴുകിയശേഷം മൂന്നോ നാലോ മണിക്കൂർ

വെള്ളത്തിലിട്ട് നന്നായി ഒന്ന് കുതിർത്തെടുക്കുക. അതിനുശേഷം മിക്സിയുടെ ജാർ ഇട്ട് ഒന്ന് ഓടിച്ച് എടുക്കാവുന്നതാണ്. മറ്റു പൊടികൾ പൊടിക്കുന്നത് പോലെ നല്ല നേർത്ത രീതിയിൽ പൊടിച്ചെടുക്കാനുള്ള ആവശ്യം ഇല്ല. അല്പം തരിയായി കിടക്കുന്ന രീതിയിൽ അരി പൊടിച്ചെടുത്ത് ശേഷം ഒരു പാത്രത്തിലേക്ക് ഇതൊന്ന് ചൂടാക്കി എടുക്കാവുന്നതാണ്. നന്നായി ചൂടായി വരുമ്പോൾ ഒരു മണം വരും . അപ്പോൾ തീ ഓഫ് ചെയ്ത്

ഇത് പാത്രത്തിൽ നിന്ന് മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഇടാവുന്നതാണ്. നന്നായി ചൂടാറിയശേഷം ഒരു അരിപ്പയിൽ ഇട്ട് ഇതൊന്ന് ഉടഞ്ഞ എടുക്കാവുന്നതാണ്. വലിയ അരിപ്പയിൽ ഇട്ട് എടുക്കുന്നതായിരിക്കും ഉത്തമം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ..credit : Veena’s Curryworld Home Made Soft Puttu Podi Recipe

Home Made Soft Puttu Podi Recipeputt recipesoft putt