Homemade Natural Garlic Cough Syrup : കഴിഞ്ഞ കുറച്ചു മാസങ്ങളായി എല്ലാ അമ്മമാരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കുട്ടികളിൽ ഉള്ള കഫംക്കെട്ടും ചുമയും. മരുന്നുകൾ കൊടുത്ത് മടുത്തിരിക്കുകയാണ് എല്ലാവരും. കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും ഈ ഒരു ബുദ്ധിമുട്ട് ഉണ്ട്. എന്നാലും കുട്ടികൾക്ക് വരുമ്പോൾ ആണല്ലോ ഇത് കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്. ഹോമിയോയും ആയുർവേദവും അലോപ്പതിയും എല്ലാം തന്നെ പരാജയപ്പെട്ട കാര്യത്തിൽ നമ്മളെ സഹായിക്കാൻ ഉള്ളത് ഈ ഇത്തിരി കുഞ്ഞൻ ആണ്.
ചെറുതാണ് എങ്കിലും ആള് നിസ്സാരക്കാരൻ അല്ല. നമ്മുടെ അടുക്കളയുടെ ഒരു കോണിൽ ഇരിക്കുന്ന വെളുത്തുള്ളി ആണ് അത്.രോഗപ്രതിരോധ ശേഷി കുറയുന്നത് ആണ് ചുമയും ജലദോഷവും ഒക്കെ മാറാതെ നിൽക്കുന്നതിന്റെ പ്രധാന കാരണം. കുറച്ച് വെളുത്തുള്ളി എടുത്തിട്ട് തൊലി മുഴുവനും കളഞ്ഞ് ഒന്ന് നടുവേ കീറി കൊടുക്കണം. നല്ലത് പോലെ കഴുകി വൃത്തിയാക്കിയതിന് ശേഷം ഒരു സ്റ്റീമർ എടുത്തിട്ട് അതിൽ ആവി കയറുക. അടച്ചു വയ്ക്കാൻ പാടില്ല.
രണ്ട് മിനിറ്റിന് ശേഷം തണുപ്പിക്കണം. നാലാം വൃത്തിയുള്ള ഒരു ഗ്ലാസ്സ് ജാറിലേക്ക് വെളുത്തുള്ളിയും തേനും കൂടി മിക്സ് ചെയ്തു വയ്ക്കണം. കുട്ടികൾക്ക് ഒരു അല്ലിയും മുതിർന്നവർക്ക് നാലോ അഞ്ചോ അല്ലിയും കഴിക്കാം.ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. അതു പോലെ തന്നെ ശ്വാസകോശത്തിലെ കഫം അലിയിച്ചു കളയാനും സഹായിക്കുന്നു.
ഈ ഒറ്റമൂലി ഉണ്ടാക്കുന്ന വിധം മനസിലാക്കാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുക.വില കുറവുള്ള സമയത്ത് ഒന്നിച്ചു വാങ്ങുന്ന വെളുത്തുള്ളി ദീർഘനാൾ സൂക്ഷിക്കാൻ ഉള്ള വിദ്യയും വെളുത്തുള്ളി ഉപയോഗിച്ചുള്ള മറ്റൊരു നുറുങ്ങു വിദ്യയും വീഡിയോയിൽ കാണിക്കുന്നുണ്ട്. എല്ലാവരും അപ്പോൾ വീഡിയോ മുഴുവനായും കണ്ട് ഇതൊക്കെ ഒന്ന് പരീക്ഷിച്ചു നോക്കുമല്ലോ.Video Credit : Tips Of Idukki