മഴക്കാലമായാൽ വീടിനകത്ത് ദുർഗന്ധം ഉടലെടുക്കുന്നുണ്ടോ; മഴയത്തും വീട്ടിൽ സുഗന്ധം നിറക്കാം; ഇതെല്ലം ഒന്ന് പരീക്ഷിക്കൂ..!! | How To Remove Bad Smell In Home During The Rainy Season

മഴക്കാലമായാൽ വീടിനകത്ത് ദുർഗന്ധം ഉടലെടുക്കുന്നുണ്ടോ; മഴയത്തും വീട്ടിൽ സുഗന്ധം നിറക്കാം; ഇതെല്ലം ഒന്ന് പരീക്ഷിക്കൂ..!! | How To Remove Bad Smell In Home During The Rainy Season

How To Remove Bad Smell In Home During The Rainy Season : മഴക്കാലമായാൽ വീടിനകത്തും പുറത്തുമായി പലരീതിയിലുള്ള പ്രശ്നങ്ങളും ഉടലെടുക്കാറുണ്ട്. പ്രത്യേകിച്ച് വീടിനകത്ത് തുണികളും മറ്റും ഉണങ്ങാതെ ഉണ്ടാകുന്ന ദുർഗന്ധം കൂടുതലായി കണ്ടു വരുന്ന ഒരു പ്രശ്നം തന്നെയാണ്. ഇത്തരം പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. വസ്ത്രങ്ങൾ അലക്കി കഴിഞ്ഞാൽ വാഷിംഗ് മെഷീനിൽ വെള്ളം കെട്ടി നിന്ന് അതിനകത്തെ പാർട്ടുകൾ എല്ലാം തുരുമ്പെടുത്തു പോകാനുള്ള സാധ്യത മഴക്കാലത്ത് കൂടുതലാണ്.

അത് ഒഴിവാക്കാനായി തുണി അലക്കി കഴിഞ്ഞാലും കുറച്ചുനേരം വാഷിംഗ് മെഷീൻ തുറന്നിടാനായി ശ്രദ്ധിക്കുക. അതുപോലെ വാഷറിന്റെ ഭാഗങ്ങളെല്ലാം ഒരു ബ്രഷ് ഉപയോഗിച്ച് അല്ലെങ്കിൽ തുണി ഉപയോഗിച്ചു തുടച്ച് വൃത്തിയാക്കി വയ്ക്കുക. മര സാധനങ്ങളിൽ ഉണ്ടാകുന്ന പൂപ്പൽ ഒഴിവാക്കാനായി അല്പം എണ്ണ തടവി കൊടുക്കുന്നത് ഗുണം ചെയ്യും. തുണികൾ അടുക്കിവെക്കുന്ന ഭാഗത്ത് ഉണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാനായി കർപ്പൂരം കത്തിച്ച് പുക വരുന്ന രീതിയിൽ വച്ചു കൊടുക്കാവുന്നതാണ്.

Advertisement 2

Ad
×

അതല്ലെങ്കിൽ ടിഷ്യു പേപ്പറിൽ അല്പം ടാൽക്കം പൗഡർ ഇട്ട ശേഷം മടക്കി അത്തരം ഭാഗങ്ങളിൽ വെച്ചു കൊടുക്കാവുന്നതാണ്.ഷൂവിൽ വെള്ളം നിന്ന് ഉണ്ടാകുന്ന മണം ഒഴിവാക്കാനായി ന്യൂസ് പേപ്പറിൽ അല്പം ടാൽക്കം പൗഡർ ഇട്ടശേഷം മടക്കി വച്ചു കൊടുത്താൽ മതി. വീടിന് പുറത്ത് കറിവേപ്പില പോലുള്ള ചെടികൾ നട്ടു പിടിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണ് മഴക്കാലം. എന്നാൽ ചെടി നട്ടശേഷം നല്ല രീതിയിലുള്ള പരിചരണവും നൽകണം.

ചെടിക്ക് ആവശ്യമായ വളപ്പൊടികൾ, അടുക്കളയിൽ ബാക്കി വരുന്ന കഞ്ഞിവെള്ളം എന്നിവ ഈ ഒരു സമയത്ത് ചെടികളിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. കഞ്ഞിവെള്ളം നേരിട്ട് ഉപയോഗിക്കാതെ അത് പുളിപ്പിച്ച ശേഷം ഒരു നാരങ്ങയുടെ നീര് കൂടി പിഴിഞ്ഞ് ഒഴിച്ചു കൊടുക്കുകയാണെങ്കിൽ കൂടുതൽ നല്ലതാണ്. ഇങ്ങിനെ ചെയ്യുന്നത് വഴി കൂടുതൽ ബ്രാഞ്ചുകൾ ചെടിയിൽ ഉണ്ടാകും. ഇത്തരത്തിൽ മഴക്കാലത്ത് വീടിന് പരിചരണം നൽകേണ്ട രീതികളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. How To Remove Bad Smell In Home During The Rainy Season Credit : Nisha’s Magic World

easy tiphome remadieHow To Remove Bad Smell In Home During The Rainy Season