രാവിലെ ബാക്കിവന്ന ദോശ മാവ് കൊണ്ട് നല്ല മൊരിഞ്ഞ വട ഉണ്ടാക്കാം.!! ഒട്ടും എണ്ണ കുടിക്കാത്ത കിടിലൻ വട 5 മിനിറ്റിൽ.. |Instant Vada With Dosa Batter

Instant Vada With Dosa Batter : ഉഴുന്നുവട കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ വളരെ കുറവാണ് എന്ന് തന്നെ പറയേണ്ടിവരും. ഹോട്ടലുകളിൽ ചെന്നാൽ ദോശയോടൊപ്പം ഒരു ഉഴുന്നുവട അതല്ലെങ്കിൽ നാലുമണി പലഹാരത്തിനായി ചായയോടൊപ്പം ഒരു ഉഴുന്നുവട എന്നിങ്ങിനെയെല്ലാം കഴിക്കാൻ ഇഷ്ടപ്പെടാത്തവരുണ്ടോ? എന്നാൽ ഉഴുന്നുവട വീട്ടിൽ തയ്യാറാക്കാനായി അധികം പണിപ്പെടാനൊന്നും ആർക്കും താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം അവസരങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു ഉഴുന്നുവടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

  • റവ – 1 കപ്പ്
  • ദോശമാവ് -1 ടേബിൾ സ്പൂൺ
  • ഇഞ്ചി,പച്ചമുളക്- ചെറുതായി അരിഞ്ഞെടുത്തത്
  • കുരുമുളക് ചതച്ചത്-1/4 ടേബിൾ സ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • എണ്ണ- വറുത്തെടുക്കാൻ ആവശ്യമായത്

അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് അളവിൽ വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. വെള്ളം വെട്ടി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് എടുത്തുവച്ച റവ കൂടി ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കണം. റവ വെന്തുവന്നു കഴിഞ്ഞാൽ ചൂടൊന്ന് മാറാനായി മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കാം. ശേഷം റവയിലേക്ക് എടുത്തുവച്ച ദോശമാവും തയ്യാറാക്കി വച്ച് ഇഞ്ചി,പച്ചമുളക് എന്നീ ചേരുവകളും ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത്

യോജിപ്പിക്കുക. വട വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ചൂടാക്കാനായി വയ്ക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ തയ്യാറാക്കി വെച്ച മാവിൽ നിന്നും ഓരോ ഉരുളകൾ കയ്യിലെടുത്ത് വടയുടെ രൂപത്തിൽ പരത്തി നടുവിൽ ഒരു ചെറിയ ഓട്ട കൂടി ഇട്ടശേഷം എണ്ണയിലിട്ട് വറുത്തു കോരാവുന്നതാണ്. വളരെ രുചികരമായ എന്നാൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഉഴുന്നുവട റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Instant Vada With Dosa Batter Credit : Cook with Ranchi_Malayali

0/5 (0 Reviews)
Instant Vada With Dosa Batter