ചക്കക്കുരുകൊണ്ട് ഇത്രേം രുചിയിൽ മറ്റൊരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല; ഇതുപോലെ നല്ല സോഫ്റ്റ് ഉണ്ട തയ്യാറാക്കി നോക്കൂ..!! | Jackfruit Seed Snack Recipe

Jackfruit Seed Snack Recipe : ചക്കയുടെ സീസണായാൽ പച്ച ചക്കയും പഴുത്ത ചക്കയുമൊക്കെ ഉപയോഗപ്പെടുത്തി വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. മാത്രമല്ല ചക്കയുടെ ചുളയും കുരുവും എന്ന് വേണ്ട ചകിണി വരെ വ്യത്യസ്ത രീതികളിൽ ഉപയോഗപ്പെടുത്തുന്ന പതിവും നമ്മുടെ നാട്ടിൽ കണ്ടു വരാറുണ്ട്. എന്നാൽ ചക്കക്കുരു ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന ഒരു പ്രത്യേക പലഹാരത്തിന്റെ കൂട്ട് അധികമാർക്കും അറിയുന്നുണ്ടാവില്ല.

അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ചക്കക്കുരു നല്ലതുപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി നീളത്തിൽ മുറിച്ചെടുത്തു വയ്ക്കുക. ഈയൊരു കൂട്ട് അടി കട്ടിയുള്ള ഒരു പാനിലേക്ക് ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. ചക്കക്കുരുവിന്റെ ചൂടൊന്ന് മാറിക്കഴിയുമ്പോൾ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിച്ചെടുക്കുക.

×
Ads

ഈയൊരു സമയം കൊണ്ട് മറ്റൊരു പാത്രത്തിൽ ശർക്കരപ്പാനി തയ്യാറാക്കിയെടുത്ത് മാറ്റിവയ്ക്കാം. വീണ്ടും അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യ് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു കപ്പ് അളവിൽ തേങ്ങയിട്ടു നല്ലതുപോലെ മൂത്ത് വരുമ്പോൾ പൊടിച്ചു വെച്ച ചക്കക്കുരുവും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചെടുക്കുക. അവസാനമായി തയ്യാറാക്കിവച്ച ശർക്കര പാനി കൂടി അതിലേക്ക് ഒഴിച്ച് ഒന്ന് വെള്ളം വലിയിപ്പിച്ചെടുക്കുക.

Ads

ഈ ഒരു കൂട്ടിന്റെ ചൂട് മാറിക്കഴിയുമ്പോൾ ചെറിയ ഉരുളകളാക്കി എടുക്കാം. അരിയുണ്ടയെല്ലാം ഉണ്ടാക്കിയെടുക്കുന്ന അതേ രീതിയിൽ തന്നെയാണ് ഇതും ഉരുട്ടിയെടുക്കേണ്ടത്. എന്നാൽ രുചിയുടെ കാര്യത്തിൽ യാതൊരു കുറവും വരുന്നുമില്ല. വീട്ടിൽ ചക്കക്കുരു ഉള്ളവർക്ക് ഒരു തവണയെങ്കിലും ഈയൊരു പലഹാരം തയ്യാറാക്കി നോക്കാവുന്നതാണ്. വളരെ രുചികരവും അതേസമയം ഹെൽത്തിയുമായ ഒരു പലഹാരം തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Jackfruit Seed Snack Recipe Credit : Sreejas foods

0/5 (0 Reviews)
easy tipsJackfruit Seed Snack Recipejackfruit snak