പച്ച ചക്ക കൊണ്ടൊരു കിടിലൻ വട; ഇത്‌പോലൊരു വിഭവം നിങ്ങൾ വേറെ കഴിച്ചിട്ടുണ്ടാവില്ല..!! | Jackfruit Snack Recipes

Jackfruit Snack Recipes : പച്ച ചക്കയുടെ സീസൺ ആയി കഴിഞ്ഞാൽ അത് ഉപയോഗിച്ച് കറി, തോരൻ,ചിപ്സ് എന്നിങ്ങനെ വ്യത്യസ്ത വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ അതേ പച്ചചക്ക ഉപയോഗപ്പെടുത്തി അധികമാരും ചിന്തിക്കാത്ത എന്നാൽ രുചികരമായി ഉണ്ടാക്കിയെടുക്കാവുന്ന ഒരു ചക്ക വടയുടെ റെസിപ്പി അധികമാർക്കും അറിയുന്നുണ്ടാവില്ല. ചക്ക വട ഉണ്ടാക്കേണ്ട രീതി എങ്ങിനെയാണെന്നും ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്നും വിശദമായി മനസ്സിലാക്കാം.

ആദ്യം തന്നെ ചക്കയുടെ ചുളകൾ പൂർണ്ണമായും പുറത്തെടുത്ത് അതിന്റെ പുറത്തുള്ള ചകിണിയും, കുരുവുമെല്ലാം മുഴുവനായും കളഞ് വൃത്തിയാക്കി എടുത്തു മാറ്റുക. ശേഷം ചക്കച്ചുളകൾ ഓരോന്നായി എടുത്ത് ചെറിയ കഷണങ്ങളായി അരിഞ്ഞു വയ്ക്കുക. അരിഞ്ഞുവെച്ച ചക്കച്ചുളകൾ മിക്സിയുടെ ജാറിലിട്ട് ഒന്ന് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത ചക്കയുടെ കൂട്ട് ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞെടുത്തതും,

Ads

Advertisement

പച്ചമുളക് ചെറുതായി അരിഞ്ഞതും, കറിവേപ്പില, മല്ലിയില സവാള ചെറുതായി അരിഞ്ഞെടുത്തത് എന്നിവയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം മാവിലേക്ക് ആവശ്യമായ ഉപ്പ്, മുളകുപൊടി, കായം, ഗരംമസാല, പെരുംജീരകം, രണ്ട് ടേബിൾ സ്പൂൺ അളവിൽ അരിപ്പൊടി എന്നിവ കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. തയ്യാറാക്കി വെച്ച മാവ് പരിപ്പുവടയുടെ രൂപത്തിൽ വട്ടത്തിൽ പരത്തി എടുക്കുക.

ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വട വറുത്തുകോരാൻ ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ തയ്യാറാക്കി വച്ച മാവ് അതിലേക്കിട്ട് ഡീപ്പ് ഫ്രൈ ചെയ്തെടുത്താൽ നല്ല ക്രിസ്പായ ചക്ക വട റെഡിയായി കഴിഞ്ഞു. ധാരാളം പച്ച ചക്ക വീട്ടിലുള്ള സമയങ്ങളിൽ ഒരു തവണയെങ്കിലും ഈയൊരു രീതിയിൽ വട തയ്യാറാക്കി നോക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Jackfruit Snack Recipes Credit : Malappuram Vlogs by Ayishu

Also Read : ഇത്ര ഈസി ആയിരുന്നോ ചേമ്പ് കൃഷി; ഈ രീതിയിൽ ചെയ്താൽ ചെയ്താൽ പെട്ടെന്നു കായ്‌ഫലം ഉണ്ടാകും.

0/5 (0 Reviews)
easy tipjackfruit snackJackfruit Snack Recipes