Kakka Cleaning Easy Trick : കക്കയിറച്ചി കഴിക്കാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമായിരിക്കും. എങ്കിലും അത് വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഒരുപാട് സമയമെടുത്ത് കക്കയിറച്ചി വൃത്തിയാക്കി പാചകം ചെയ്യാൻ പലരും മെനക്കെടാറില്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു കിടിലൻ ട്രിക്ക് വിശദമായി മനസ്സിലാക്കാം. കക്കയിറച്ചി എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ഒരു പ്ലാസ്റ്റിക്
അടപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്. അടപ്പിന്റെ വക്കു ഭാഗം നല്ലതു പോലെ ഷാർപ്പ് ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം ഓരോ കക്കയായി കയ്യിലെടുത്ത് അതിന്റെ അഴുക്കുള്ള ഭാഗം അടപ്പിന്റെ അറ്റത്ത് പ്രസ് ചെയ്തു കൊടുക്കുമ്പോൾ തന്നെ അഴുക്ക് അടപ്പിലേക്ക് വീണു പോകുന്നതാണ്. ഈയൊരു രീതിയിൽ കക്കയിറച്ചി മുഴുവനായും വൃത്തിയാക്കി എടുക്കാം. ശേഷം ഇത് രണ്ടോ മൂന്നോ തവണ
വെള്ളമൊഴിച്ച് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കണം. കക്ക ഇറച്ചി ഉപയോഗിച്ച് എളുപ്പത്തിൽ ഒരു വിഭവം കൂടി തയ്യാറാക്കാം. അതിനായി കഴുകി വൃത്തിയാക്കി വെച്ച കക്കയിറച്ചിലേക്ക് ഉപ്പും, മഞ്ഞൾ പൊടിയും, ഇഞ്ചി ചതച്ചതും കുറച്ച് വെള്ളവും ചേർത്ത് കുക്കറിലിട്ട് ഒരു വിസിൽ അടിപ്പിച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് കനം കുറച്ച് അരിഞ്ഞെടുത്ത സവാളയും, പച്ചമുളകും, വെളുത്തുള്ളിയും ഇട്ട് പച്ചമണം പോകുന്നത് വരെ നല്ല രീതിയിൽ
വഴറ്റുക. ശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരം മസാല ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ഉള്ളിയുടെ കൂട്ടിലേക്ക് ചേർത്തു കൊടുക്കണം. പൊടികളുടെ പച്ചമണമെല്ലാം നല്ല രീതിയിൽ പോയി തുടങ്ങുമ്പോൾ വേവിച്ചു വെച്ച കക്ക കൂടി മസാലയിലേക്ക് ചേർത്ത് അടച്ചു വെച്ച് വേവിച്ചെടുക്കാം. ഇപ്പോൾ നല്ല രുചികരമായ കക്കയിറച്ചി റെഡിയായി കഴിഞ്ഞു. ഈ ഒരു രീതിയിൽ ചെയ്യുകയാണെങ്കിൽ വളരെ കുറഞ്ഞ സമയം കൊണ്ട് കക്ക വൃത്തിയാക്കി കറി ഉണ്ടാക്കാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kakka Cleaning Easy Trick credit: Ansi’s Vlog