Kariveppila Krishi Malayalm : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു കറിവേപ്പില തയ്യെങ്കിലും വച്ചു പിടിപ്പിക്കുന്ന രീതി ഉള്ളതാണ്. എന്നാൽ ഇത്തരത്തിൽ വളർന്നുവരുന്ന ചെടിയിൽ ഇലപ്പുള്ളി രോഗങ്ങൾ പോലുള്ള പല പ്രശ്നങ്ങളും കണ്ടു വരാറുണ്ട്. ചെറിയ ചെടികളിൽ നേരിട്ട് മരുന്നുകൾ അടിക്കാൻ സാധിക്കുമെങ്കിലും ഉയരങ്ങളിൽ നിൽക്കുന്ന മരങ്ങളിൽ മരുന്നു തളിക്കുക എന്നത് അത്ര പ്രായോഗികമായ കാര്യമല്ല. അതിനായി ചെയ്യേണ്ട കാര്യങ്ങളും, ചെടികൾക്ക് ആവശ്യമായ പരിചരണ രീതികളും,
വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു മരുന്നുകൂട്ടും വിശദമായി മനസ്സിലാക്കാം. ഈയൊരു മരുന്ന് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ വേപ്പില പിണ്ണാക്കാണ്. അതുപോലെ കഞ്ഞിവെള്ളം ഒരു ദിവസം പുളിപ്പിക്കാനായി മാറ്റിവയ്ക്കുക. മറ്റൊരു പ്രധാന സാധനം ചെറുനാരങ്ങയാണ്. ചെടിയുടെ വലിപ്പത്തിന് അനുസരിച്ചാണ് ഈ സാധനങ്ങളെല്ലാം എടുത്തു വയ്ക്കേണ്ടത്. അടുത്തതായി തയ്യാറാക്കേണ്ട രീതി എങ്ങനെയാണെന്ന് നോക്കാം. അതിനായി
Ads
Advertisement
ഒരു ടീസ്പൂൺ അളവിൽ വേപ്പിലപ്പിണ്ണാക്ക് കുറച്ച് വെള്ളത്തിൽ നല്ലതുപോലെ അലിയിപ്പിച്ചെടുക്കുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന വേപ്പില പിണ്ണാക്കിന്റെ കൂട്ട് പുളിപ്പിച്ചുവെച്ച കഞ്ഞി വെള്ളത്തിലേക്ക് ചേർത്ത് മിക്സ് ചെയ്ത് എടുക്കണം. ഈയൊരു കൂട്ട് അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്കാം. അതിലേക്ക് നാരങ്ങ നെടുകെ കീറി പിഴിഞ്ഞ് അരിച്ചൊഴിക്കണം. ഇത്തരത്തിൽ തയ്യാറാക്കിവയ്ക്കുന്ന കൂട്ട് ഡയല്യൂട്ട് ചെയ്ത ശേഷമാണ് ചെടികളിൽ തളിച്ച് കൊടുക്കേണ്ടത്. 15 ദിവസത്തിൽ ഒരിക്കൽ എന്ന കണക്കിൽ ഈയൊരു കൂട്ട്
ഒഴിച്ച് കൊടുത്താൽ മാത്രമാണ് ചെടിയിൽ നിന്നുമുള്ള പ്രാണികളുടെ ശല്യം പൂർണമായും പോയി കിട്ടുകയുള്ളൂ. തയ്യാറാക്കി വെച്ച കഞ്ഞി വെള്ളത്തിന്റെ കൂട്ട് ഒരു ലിറ്റർ വെള്ളത്തിലാണ് ഡൈല്യൂട്ട് ചെയ്ത് എടുക്കേണ്ടത്. ഉയരങ്ങളിലുള്ള ചെടികളിലേക്ക് മരുന്ന് അടിച്ചു കൊടുക്കാനായി ചെറിയ സ്പ്രേ പൈപ്പുകൾ ഉപയോഗപ്പെടുത്താം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kariveppila Krishi Malayalm Credit : Mamanum Makkalum variety farmers