ആവിയിൽ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും ഇരട്ടി രുചിയിൽ; സദ്യ സ്പെഷ്യൽ അവിയൽ ഇങ്ങനെ ഉണ്ടാക്കൂ…! | Kerala Sadhya Style Avial

Kerala Sadhya Style Avial: ഏറ്റവും രുചിയോടെ അവിയൽ ഉണ്ടാക്കാം…!! അവിയൽ ഉണ്ടാക്കാൻ നമുക്ക് ഇഷ്ട്ടമുള്ള പച്ചക്കറികൾ ഉപയോഗിക്കാം. ഇടത്തരം വലുപ്പമുള്ള 2 മുരിങ്ങക്കായ, 2 ക്യാരറ്റ്, 2 ചെറിയ പച്ചക്കായ, ഒരു വെള്ളരിയുടെ പകുതി, ഒരു പിടി അച്ചിങ്ങ പയർ, ഒരു മീഡിയം വലുപ്പമുള്ള ഉരുള കിഴങ്ങ്, ഒരു കഷ്ണം ചേന എന്നിവയാണ് പച്ചക്കറികൾ.ഇവ നന്നായി കഴുകി വെക്കുക. ഇനി ഇവ നീണ്ട് മെലിഞ്ഞ കഷണങ്ങളാക്കി മുറിച്ചിടുക. ഇത് ഇനി ഒരു മൺചട്ടിയിലേക്ക് ഇടുക.

Ingredients

  • Drumstick
  • Carrot
  • Raw Banana
  • Cucumber
  • Achinga Payar
  • Potato
  • Elephant Yam
  • Turmeric Powder
  • Chilli Powder
  • Salt
  • Curry Leaves
  • Coconut Oil
  • Cumin Seed
  • Garlic
  • Shallots
  • Green Chilli
  • Grated Coconut
  • Water
  • Curd

Ads

How To Make Kerala Sadhya Style Avial

അതിലേക്ക് ആവശ്യത്തിന് മഞ്ഞൾ പൊടി, അര ടീസ്പൂൺ മുളക് പൊടി, ആവശ്യത്തിന് ഉപ്പ്, കുറച്ചു കറിവേപ്പില 3 സ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി ഇത് അടുപ്പത്തു വെക്കാം. ആദ്യം ഹൈ – മീഡിയം തീയിൽ വെക്കുക. ശേഷം തീ കുറച്ചു വേകുന്നത് വരെ നിൽക്കുക. ഒട്ടും വെള്ളം ചേർക്കാതെ ആണ് പച്ചക്കറികൾ വേവിക്കുന്നത്. ഈ സമയം അരപ്പ് റെഡിയാക്കാം. ഒരു മിക്സി ജാർ എടുത്ത് അതിലേക്ക് കുറച്ചു ജീരകം, കുറച്ചു വെളുത്തുള്ളി, കുറച്ചു ചെറിയുള്ളി, കുറച്ചു പച്ചമുളക് , തേങ്ങ ചിരികിയത്, കുറച്ചു മഞ്ഞൾപൊടി എന്നിവ ചേർത്ത് പതുക്കെ ഒന്ന് ക്രഷ് ചെയ്തെടുക്കുക.

Advertisement

പച്ചക്കറി ഇടക്ക് ഇളക്കി കൊടുക്കണം. ഇതിലേക്ക് കുറച്ചു വെള്ളം തളിച്ച് കൊടുക്കണം. പച്ചക്കറി നന്നായി വെന്ത ശേഷം അരപ്പ് ചേർത്ത് ഇളക്കുക. ഇതിലേക്ക് പുളിക്കാവശ്യമായ തൈര് കൂടി ചേർത്ത് കൊടുക്കുക. തൈര് ചേർത്ത് അധികം വേവിക്കരുത്. ഇനി ഫ്‌ളൈയിം ഓഫ്‌ ചെയ്യുക. ശേഷം കുറച്ചു പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഇളക്കുക. കുറച്ചു നേരം മൂടി വെക്കാം. രുചിയൂറും അവിയൽ റെഡി. കൂടുതൽ അറിയാൻ വീഡിയോ കാണുക..!! Video Credits : PACHAKAM

Kerala Sadhya Style Avial

Kerala Sadhya Style Avial is a traditional mixed vegetable dish, cherished as a staple in the grand vegetarian feast known as Sadhya. This creamy and mildly spiced curry is made with a medley of locally available vegetables like raw banana, drumstick, yam, ash gourd, and carrots, all gently cooked and coated in a ground coconut-green chili paste. Flavored with curry leaves, coconut oil, and a final touch of curd or tamarind (regionally varied), Avial offers a perfect balance of texture and flavor. Served with rice, it captures the essence of Kerala’s culinary heritage—simple, wholesome, and rich in taste.

Read Also : ഇതാണ് മക്കളെ 10 ലക്ഷം ആളുകൾ കണ്ട വിജയം ഉറപ്പായ റെസിപ്പി!! അരി കുതിർക്കണ്ട; ചോറോ അവലോ ഒന്നും വേണ്ട.. വെറും അര മണിക്കൂറിൽ അരികുമൊരിഞ്ഞ പാലപ്പം..

0/5 (0 Reviews)
Kerala Sadhya Style Avialrecipes