കിടിലൻ ടേസ്റ്റിൽ മത്തി പൊള്ളിച്ചത്.!! ഇതുപോലൊരു മസാലയിൽ മത്തി പൊള്ളിച്ചാൽ കഴിച്ചുകൊണ്ടേയിരിക്കും.. | Kerala Style Fish Fry in Banana Leaf

Kerala Style Fish Fry in Banana Leaf : മലയാളികളുടെ ഭക്ഷണവിഭവങ്ങളിൽ മിക്ക ആളുകളും ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും മത്തി കറിയും, മത്തി വറുത്തതുമെല്ലാം. എന്നാൽ മത്തി ഉപയോഗിച്ച് എങ്ങനെ രുചികരമായ വാഴയിലയിൽ പൊള്ളിച്ചത് തയ്യാറാക്കി എടുക്കാമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അതെങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. മത്തി വാഴയിലയിൽ പൊളിച്ചെടുക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കി വരയിട്ടു വെച്ച

മത്തി നാല് മുതൽ അഞ്ചെണ്ണം വരെ. അതിലേക്ക് ചേർക്കാൻ ആവശ്യമായ മുളകുപൊടി, മഞ്ഞൾപ്പൊടി, പെരുംജീരകം, കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ് എന്നിവ. മീൻ പൊള്ളിച്ചടുക്കാൻ ആവശ്യമായ വാഴയില. കുറച്ച് സവാള ചെറുതായി അരിഞ്ഞത്, തക്കാളി ചെറുതായി അരിഞ്ഞെടുത്തത്, രണ്ട് പച്ചമുളക് കീറിയത്, കറിവേപ്പില, ഒരു പിടി തേങ്ങ, മീൻ വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഇത്രയുമാണ്. ആദ്യം തന്നെ

മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് 7 മുതൽ 8 വണ്ണം വെളുത്തുള്ളി തോല് കളഞ്ഞ് വൃത്തിയാക്കി എടുത്തതും, ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും, അര ടീസ്പൂൺ അളവിൽ കുരുമുളകും, പെരുംജീരകവും കൂടി ഇട്ട് കുറച്ചു വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ഇത് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവയുമായി ചേർത്ത് നല്ലതുപോലെ മിക്സ് ആക്കിയശേഷം വൃത്തിയാക്കി

വെച്ച മത്തിയിൽ തേച്ചുപിടിപ്പിക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് മത്തി വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ മത്തി ഇട്ട് രണ്ടുവശവും നല്ലതുപോലെ മൊരിച്ചെടുക്കുക. ഈയൊരു സമയം കുറച്ച് കറിവേപ്പില കൂടി ആവശ്യമെങ്കിൽ അതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. അതേ എണ്ണയിലേക്ക് മുറിച്ചുവെച്ച സവാള ആവശ്യത്തിനു പൊടികൾ കൂടി ചേർത്ത് മൂപ്പിച്ചെടുക്കുക. ശേഷം എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit ; Athy’s CookBook

Read Also : പയർ ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! ഇഷ്ടമില്ലാത്തവരും ഇനി കൊതിയോടെ കഴിക്കും.. രുചികരമായ ‘പയർ ഉലർത്ത് ‘.!!

Kerala Style Fish Fry in Banana Leaf m