മായമില്ലാത്ത സാമ്പാർ പൊടി എളുപ്പത്തിൽ ഉണ്ടാക്കാം.!! കിടിലൻ രുചികൂട്ട്.. ഇനി സദ്യ സാമ്പാർ വീട്ടിൽ തന്നെ.!! | Kerala Style Sambar Powder Recipe

Kerala Style Sambar Powder Recipe : എല്ലാ വസ്തുക്കളിലും മായം ചേർത്ത് വിപണിയിൽ വിൽപ്പന ചെയ്യുന്ന ഈ കാലത്ത് ഒട്ടും മായമില്ലാതെ നമുക്ക് തന്നെ സാമ്പാർ പൊടി വീട്ടിൽ പൊടിച്ചെടുക്കാം. കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാനും കഴിയും. സദ്യയിലേതു പോലെ നല്ല രുചിയുള്ള ഈ കിടിലൻ കൂട്ട് എങ്ങനെയാണെന്ന് നോക്കാം.

  • കായം – ചെറിയ കഷ്ണം
  • അരി – ഒന്നര ടേബിൾ സ്പൂൺ
  • ഉഴുന്ന് – 1 tbs
  • മല്ലി- 2 tbs
  • ഉലുവ – അര ടീസ്പൂൺ
  • പരിപ്പ് – 1 tbs
  • വറ്റൽ മുളക് – 6 എണ്ണം
  • മഞ്ഞൾ പൊടി – അര ടീസ്പൂൺ
  • മുളക് പൊടി – 2 tsp
  • കറിവേപ്പില – 2 – 3 തണ്ട്
  • ഉപ്പ് – ആവശ്യത്തിന്

പാൻ ചൂടായി വരുമ്പോൾ ചേരുവകൾ ഓരോന്നായി പാനിലിട്ടു നന്നായി ചൂടാക്കി എടുക്കണം. ചൂടറി വരുമ്പോൾ അവയെല്ല്‌ മിക്സിയുടെ ജാറിലിട്ടു പൊടിച്ചെടുക്കാം. തയ്യാറാകുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും ഈ രുചിക്കൂട്ട് എല്ലാവര്ക്കും ഇഷ്ടപ്പെടും. ആവശ്യാനുസരണം സാമ്പാർ വെക്കുമ്പോൾ ഉപയോഗിക്കാവുന്നതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

0/5 (0 Reviews)
Kerala Style Sambar Powder Recipe