പൂപ്പൽ വരാതെ മാങ്ങാ ഉപ്പിലിടുന്ന ശരിയായ രീതി ഇതാണ്.!! വായിൽ വെള്ളമൂറും രുചിയിൽ മാങ്ങ ഉപ്പിലിടാൻ ഈ ഒരു സൂത്രം ചെയ്യാൻ മറക്കല്ലേ.. | Manga Uppilittathu Easy Tips

Manga Uppilittathu Easy Tips : പച്ചമാങ്ങയുടെ സീസണായാൽ അതുപയോഗിച്ച് പലവിധ അച്ചാറുകളും, കറികളുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മൾ മലയാളികൾക്ക് ഉള്ളതാണ്. പ്രത്യേകിച്ച് അത്യാവശ്യം വലിപ്പമുള്ള മാങ്ങയാണ് അച്ചാറിനായി ലഭിക്കുന്നത് എങ്കിൽ അത് ഉപ്പുമാങ്ങ ആക്കി സൂക്ഷിക്കുകയായിരിക്കും മിക്ക വീടുകളിലും ചെയ്യാറുള്ളത്. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഉപ്പിലിട്ട മാങ്ങയെങ്കിലും അത് ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ മാങ്ങ പെട്ടെന്ന് പൂപ്പൽ പിടിച്ച് കേടായി പോകാനുള്ള സാധ്യതയുണ്ട്.

മാങ്ങ ഉപ്പിലിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. അത്യാവശ്യം വലിപ്പമുള്ള മൂത്ത മാങ്ങയാണ് ഉപ്പിലിടാനായി കൂടുതലും ഉപയോഗിക്കാറുള്ളത്. ചെറിയ തണ്ടോടുകൂടിയ മാങ്ങ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഒരു കിലോ അളവിലാണ് മാങ്ങ എടുക്കുന്നത് എങ്കിൽ ഏകദേശം രണ്ട് ലിറ്ററോളം വെള്ളമെടുത്ത് ഒരു വായ് വട്ടമുള്ള പാത്രത്തിൽ ഒഴിക്കുക. വെള്ളം നല്ല രീതിയിൽ വെട്ടി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച പച്ചമാങ്ങകൾ ഇട്ടുകൊടുക്കുക.

ശേഷം 10 മിനിറ്റ് നേരം മാങ്ങകൾ വെള്ളത്തിൽ കിടന്ന് നല്ലതുപോലെ ചൂടായി കിട്ടണം. അതിനുശേഷം വെള്ളത്തിൽ നിന്നും മാങ്ങകൾ എടുത്തുമാറ്റി ചൂടാറാനായി മാറ്റിവയ്ക്കാം. അടുത്തതായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അളവിൽ ഉപ്പിട്ട് മാങ്ങ വേവിക്കാനായി ഉപയോഗിച്ച വെള്ളത്തിൽ നിന്നും കുറച്ചെടുത്ത് അതിലേക്ക് ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഉപ്പ് ചേർത്ത വെള്ളം അടുപ്പിൽ വച്ച് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. മാങ്ങ വേവിക്കാനായി എടുത്ത വെള്ളത്തിന്റെയും, ഉപ്പിട്ട വെള്ളത്തിന്റെയും, മാങ്ങയുടെയും ചൂട് ആറിയശേഷം മാത്രമേ അത് പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കാനായി പാടുകയുള്ളൂ.

എല്ലാ ചേരുവകളുടെയും ചൂട് വിട്ട ശേഷം നല്ല രീതിയിൽ എയർ ടൈറ്റായ ഒരു കണ്ടെയ്നർ എടുക്കുക. മാങ്ങ ഉപ്പിലിടാനായി ചില്ല് കുപ്പിയോ, ഭരണിയോ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. ഏറ്റവും താഴത്തെ ലെയറിലായി അല്പം ഉപ്പ് വിതറി കൊടുക്കുക. അതിനു മുകളിലായി മാങ്ങ നിരത്തി കൊടുക്കുക. ശേഷം ഉപ്പിട്ട് തിളപ്പിച്ച വെള്ളം അരിച്ചെടുത്ത് അതിലേക്ക് ഒഴിച്ചു കൊടുക്കുക. വെള്ളം ബാക്കി ഉപയോഗിക്കുമ്പോൾ മാങ്ങ തിളപ്പിക്കാനായി ഉപയോഗിച്ചത് തന്നെ എടുക്കാവുന്നതാണ്. ശേഷം നല്ലതുപോലെ അടച്ച് സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും ഉപ്പിലിട്ട മാങ്ങകൾ കേടാകാതെ സൂക്ഷിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Manga Uppilittathu Easy Tips Credit : Mrs chef

0/5 (0 Reviews)
Manga Uppilittathu Easy Tips