കിടുകാച്ചി മോര് കറി എന്നുപറഞ്ഞാൽ കുറഞ്ഞു പോകും..!! ഇതാണെങ്കിൽ കറി പാത്രവും കാലി, ചോറും കാലി..!! | Moru Curry Without Coconut

Moru Curry Without Coconut: നമ്മുടെയെല്ലാം വീടുകളിൽ ആഴ്ചയിൽ ഒരു തവണയെങ്കിലും ഉണ്ടാക്കുന്ന കറികളിൽ ഒന്നായിരിക്കും മോരുകറി. വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത രീതികളിലും, ചേരുവകൾ ഉപയോഗപ്പെടുത്തിയുമൊക്കെയായിരിക്കും മോരുകറി തയ്യാറാക്കുന്നത്. അത്തരത്തിൽ വളരെയധികം രുചിയിൽ പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന ഒരു മോര് കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients

  • Coconut Oil
  • Mustard And Fenugreek
  • Shallots
  • Ginger, Garlic Paste
  • Green Chillies
  • Curry Leaves
  • Dried Chilly
  • Butter Milk
  • Turmeric Powder
  • Salt
  • Water

Ads

How To Make Moru Curry Without Coconut

ഒരു മൺചട്ടി അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കടുകും, ഉലുവയും പൊട്ടിച്ച ശേഷം അതിലേക്ക് ഒരു പിടി അളവിൽ ചെറിയ ഉള്ളി വൃത്തിയാക്കിയെടുത്ത് അതുകൂടി ചേർത്ത ശേഷം പച്ചമണം പോകുന്നത് വരെ വഴറ്റുക. പിന്നീട് അതിലേക്ക് ഇഞ്ചി,വെളുത്തുള്ളി ചതച്ചത് കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. ശേഷം കറിയിലേക്ക് എരുവിന് ആവശ്യമായ അത്രയും പച്ചമുളക് കീറിയതും കറിവേപ്പിലയും ചേർത്ത് ഒന്ന് കൂടി ചൂടാക്കി എടുക്കുക.

Advertisement

തയ്യാറാക്കി വെച്ച ചേരുവകളോടൊപ്പം ഒരു തണ്ട് കറിവേപ്പില, ഉണക്കമുളക് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ ഒന്ന് വഴറ്റി എടുക്കുക. എല്ലാ ചേരുവകളുടെയും ചൂട് മാറി തുടങ്ങുമ്പോൾ തീ കുറച്ചു വെച്ച് അതിലേക്ക് മോര് ഒഴിച്ചു കൊടുക്കുക. ശേഷം അല്പം മഞ്ഞൾപൊടിയും, ഉപ്പും മോരിലേക്ക് ചേർത്ത് ഒട്ടും കട്ടപിടിക്കാത്ത രീതിയിൽ ഇളക്കി യോജിപ്പിച്ച് എടുക്കുക. മോരിന്റെ പുളി അനുസരിച്ച് ആവശ്യത്തിന് ഉള്ള വെള്ളം കറിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. മോര് ഒഴിച്ചതിനു ശേഷം കറി തിളപ്പിക്കേണ്ട ആവശ്യമില്ല. ഓരോരുത്തരുടെയും ഇഷ്ടാണ് കറി കട്ടിയുള്ള പരുവത്തിലോ അതല്ലെങ്കിൽ കുറച്ച് നേർപ്പിച്ച രീതിയിലോ തയ്യാറാക്കി എടുക്കാവുന്നതാണ്.

വളരെ കുറഞ്ഞ ചേരുവുകൾ ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു മോരു കറി തന്നെയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. തേങ്ങ അരച്ച കറികൾ തയ്യാറാക്കാനുള്ള സമയം ഇല്ലാത്തപ്പോഴോ, കറിക്ക് ആവശ്യമായ കഷണങ്ങൾ ഇല്ലാത്തപ്പോഴോ ഒക്കെ ഒരുതവണയെങ്കിലും ഈ ഒരു കറി തയ്യാറാക്കി നോക്കുകയാണെങ്കിൽ അതിന്റെ രുചി മനസ്സിലാകും. വളരെ കുറച്ചു ചേരുവകൾ മാത്രം ഉപയോഗിക്കുന്നതു കൊണ്ടു തന്നെ കഷ്ണങ്ങൾ നുറുക്കേണ്ട പ്രശ്നവും വരുന്നില്ല.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credits : AK FOOD GALLERY

Moru Curry Without Coconut

  1. Use Fresh Curd – Choose fresh, slightly sour curd for the best taste.
  2. Whisk the Curd – Beat the curd well until it becomes smooth and lump-free.
  3. Add Enough Water – Mix in water to get a thin, pourable consistency.
  4. Add Turmeric – A little turmeric gives the moru curry a beautiful colour.
  5. Add Ginger and Green Chilli – Crush them lightly for extra flavour.
  6. Add Cumin – A little cumin powder or crushed cumin adds a nice aroma.
  7. Heat the Pan – Warm a little coconut oil for the tempering.
  8. Temper the Spices – Add mustard seeds, fenugreek seeds, dry chilli, and curry leaves.
  9. Add Curd on Low Heat – Pour in the prepared curd mixture and heat gently without allowing it to boil.
  10. Serve Warm – Turn off the flame when the curry is hot and serve with steamed rice.

Read Also : ചെറുപയറും, പാലും അല്ല; ദേ ഇത് കൂടെ ചേർത്തപ്പോൾ ആണ്‌ പായസം വേറെ ലെവൽ ആയത്..!! | Special Tasty Cherupayar Payasam

Moru Curry Without Coconutrecipes