Natural Hair Dye For Gray Hair : അകാലനര, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി പേർ നമുക്കു ചുറ്റുമുണ്ട്. ചെറിയ രീതിയിൽ നര കണ്ടു തുടങ്ങുമ്പോൾ തന്നെ എല്ലാവരും കടകളിൽ നിന്നും ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. ഇത്തരത്തിൽ കെമിക്കൽ അടങ്ങിയ ഹെയർ ഡൈ പതിവായി ഉപയോഗിക്കുമ്പോൾ അത് പിന്നീട് മുടിക്ക് പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്.
അത്തരം പ്രശ്നങ്ങൾക്കെല്ലാം ഉള്ള ഒരു പ്രതിവിധിയായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു നാച്ചുറൽ ഹെയർ ഡൈയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെയർ ഡൈ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ തേയില പൊടി, മൈലാഞ്ചി ഇല, നെല്ലിക്ക പൊടി ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ഗ്ലാസ് അളവിൽ വെള്ളം ഒഴിച്ചു കൊടുക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ മൂന്ന് ടീസ്പൂൺ അളവിൽ ചായപ്പൊടി ചേർത്ത് കൊടുക്കണം. ചായ നന്നായി തിളച്ച് വെള്ളം
Ads
Advertisement
പകുതിയായി വറ്റി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം. ഈയൊരു വെള്ളം അരിച്ചെടുത്ത് മാറ്റിവെക്കണം. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മൈലാഞ്ചിയുടെ ഇലയും അരിച്ചുവെച്ച തേയില വെള്ളത്തിന്റെ പകുതിയും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ട് ഒരു ഇരുമ്പ് ചീന ചട്ടിയിലേക്ക് ചേർത്ത ശേഷം നെല്ലിക്ക പൊടി കൂടി ചേർക്കണം. ഹെയർ ഡൈയുടെ കൺസിസ്റ്റൻസി ശരിയാക്കാൻ ആവശ്യാനുസരണം തേയില വെള്ളം ചേർത്ത് കൊടുക്കാവുന്നതാണ്. ഈയൊരു കൂട്ട് അരിച്ചെടുത്ത് ഒരു
രാത്രി മുഴുവൻ ചീനച്ചട്ടിയി സൂക്ഷിക്കണം. പിറ്റേദിവസം ഈയൊരു വെള്ളം വീണ്ടും അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി സൂക്ഷിക്കുക. എല്ലാദിവസവും ഈയൊരു ലിക്വിഡിൽ നിന്ന് അല്പം തലയിൽ സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ നരയുടെ പ്രശ്നം ഒഴിവാക്കാനായി സാധിക്കും. ഒരു നാച്ചുറൽ ഹെയർ ഡൈ ആയതുകൊണ്ട് തന്നെ സമയമെടുത്ത് മാത്രമാണ് മുടി കറുത്ത് വരികയുള്ളൂ. ഇങ്ങിനെ ചെയ്യുകയാണെങ്കിൽ യാതൊരു കെമിക്കലും ഉപയോഗിക്കാതെ തന്നെ മുടി എളുപ്പത്തിൽ കറുപ്പിച്ചെടുക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Resmees Curry World