Natural Hair Dye Using Black Seeds With Panikoorkka : വളരെ ചെറിയ പ്രായത്തിൽ തന്നെ മുടിയിൽ നര കണ്ടുതുടങ്ങുന്നത് ഇന്ന് മിക്ക ആളുകളിലും ഉണ്ടാകാറുള്ള ഒരു പ്രശ്നമാണ്. തുടക്കത്തിൽ ചെറിയ രീതിയിൽ നര കണ്ടു തുടങ്ങുമ്പോൾ കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും പലർക്കും ഉള്ളത്. എന്നാൽ ഇത്തരം ഹെയർ ഡൈകളുടെ തുടർച്ചയായ ഉപയോഗം മുടിയുടെ ആരോഗ്യത്തിന് പല രീതിയിലുള്ള ദോഷങ്ങളും
ചെയ്യാനുള്ള സാധ്യതയുണ്ട്. അത് ഒഴിവാക്കാനായി വീട്ടിലുള്ള ചില സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ഒരു ഹെയർ ഡൈ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഹെയർ ഡൈ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ പനിക്കൂർക്കയുടെ ഇല, കരിഞ്ചീരകം, നെല്ലിക്കയുടെ പൊടി, മൂന്നോ നാലോ ബദാം ഇത്രയുമാണ്. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത്
വെച്ച് അതിലേക്ക് കരിംജീരകവും ബദാമും ഇട്ട് നന്നായി കരിഞ്ഞ് വരുന്ന രീതിയിൽ വറുത്തെടുക്കുക. ഈയൊരു കൂട്ട് ചൂടാറാനായി മാറ്റിവയ്ക്കാം. ഈയൊരു സമയം കൊണ്ട് പനിക്കൂർക്കയുടെ ഇല മിക്സിയുടെ ജാറിലേക്ക് ഇട്ട് കുറച്ചു വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇതിൽനിന്നും നീര് മാത്രമായി മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുക്കുക. നേരത്തെ തയ്യാറാക്കിവെച്ച കരിംജീരകം നല്ലതുപോലെ പൊടിച്ചെടുക്കുക. ഇതിൽനിന്നും ആവശ്യമുള്ള അത്രയും കരിഞ്ചീരകത്തിന്റെ പൊടി ഒരു ചീനച്ചട്ടിയിലേക്ക്
ഇട്ടുകൊടുക്കുക, അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ നെല്ലിക്കയുടെ പൊടി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അരിച്ചുവെച്ച പനിക്കൂർക്കയുടെ നീര് കൂടിഅതിലേക്ക് ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക. ഒരു രാത്രി മുഴുവൻ കൂട്ട് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. പിറ്റേദിവസം മുടിയുടെ കറുപ്പിക്കേണ്ട ഭാഗങ്ങളിൽ പാക്ക് നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. ഇത് കുറച്ചുനേരം വെച്ച ശേഷം മുടി കഴുകി കളയാവുന്നതാണ്. മുടി കഴുകുന്ന സമയത്ത് പേരയില അരച്ച് ഉണ്ടാക്കുന്ന വെള്ളം കൂടി സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ അത് മുടിയുടെ വളർച്ചയ്ക്ക് വളരെയധികം ഗുണം ചെയ്യും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Vichus Vlogs