ഓരോ വീട്ടമ്മമാരും ഇത് എന്തായാലും വീട്ടിൽ തയ്യാറാക്കി വെക്കണം 😳👌 ഗുണങ്ങൾ അറിഞ്ഞാൽ ഇപ്പോൾ തന്നെ ഉണ്ടാക്കും.!! |neelayamari hair oil preparation

neelayamari hair oil preparation malayalam : മുടിക്ക് നല്ല കറുപ്പ് നിറവും ബലവും വേണ്ടേ ? മുടി കൊഴിച്ചിൽ, അകാല നര, താരൻ ശല്യം എന്നിവ ഒഴിവാക്കണ്ടേ..? ഇവക്കെല്ലാത്തിനും ഇതാ ഒരു ഉത്തമ പരിഹാരം നീലയമരി എണ്ണ. എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ. ? 2 ടേബിൾസ്പൂൺ കരിഞ്ജീരകം, 1 ടേബിൾസ്പൂൺ ഉലുവ, 10 കുരുമുളക് എന്നിവ മിക്സിയിൽ ചെറുതായി പൊടിച്ചെടുക്കുക. ഇനി ഇത് മാറ്റി വെച്ച് ജാറിലേക്ക്

പേരക്കയുടെ തളിരില 3 എണ്ണം, ഒരു കൈപ്പിടി തുളസിയില, ചെമ്പരത്തിയുടെ തളിരില 2 എണ്ണം എന്നിവ ചേർത്ത് ചെറുതായി ചതച്ചെടുക്കുക. ഇനി നല്ല കട്ടിയുള്ള ഇരുമ്പ് പാത്രം അടുപ്പത്തു വെക്കുക. അതിലേക്ക് അര ലിറ്റർ വെളിച്ചെണ്ണ ഒഴിക്കുക. പൊടിച്ചു വെച്ച കരിഞ്ജീരകം – ഉലുവ – കുരുമുളക് എന്നിവ ചേർക്കുക. ഒപ്പം തന്നെ ചതച്ചു വച്ച ഇലക്കൂട്ടും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇതിലേക്ക്

നീലയമരി പൊടി 2 ടേബിൾസ്പൂൺ, 2 ടേബിൾസ്പൂൺ നെല്ലിക്ക പൊടി, എന്നിവയും കൂടെ ചേർത്ത് മിക്സ്‌ ചെയ്ത് തീ കത്തിക്കാം.. ചെറിയ തീയിൽ വച്ച് ഇളക്കി കൊണ്ടേയിരിക്കുക. എണ്ണ ഇടക്ക് തിളച്ചു വരും. എല്ലാ ഭാഗത്തും എത്തുന്ന വിധം ഇളക്കുക. ഏകദേശം അര മണിക്കൂർ കഴിയുമ്പോൾ തീ ഓഫ്‌ ചെയ്യുക. ഇരുമ്പ് ചട്ടി ആയത് കൊണ്ട് ഓഫ് ചെയ്താലും ചൂടുണ്ടാകും. അതുകൊണ്ട് വീണ്ടും ഇളക്കുക.

ഇനി ഇത് കുറച്ചു നേരം അടച്ചു വെക്കുക. ശേഷം ഇത് ഒട്ടും ഈർപ്പമില്ലാത്ത ഒരു പാത്രത്തിലേക്ക് അരിച്ചു ഒഴിക്കുക. ഇനി ഇത് ഈർപ്പം ഇല്ലാത്ത ഒരു ചില്ലു കുപ്പിയിലേക്ക് ഒഴിക്കാം.. ശുദ്ധമായ നീലയമരി എണ്ണ റെഡി. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.
നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. credit : sruthis kitchen

neelayamari oilneelayamari oil preparationneelayamari oil preparation malayalam