No Need For a Stand In Kitchen malayalam : കിച്ചണിൽ സവാളയും ഉരുളക്കിഴങ്ങും വയ്ക്കാൻ ഇനി ഒരു സ്റ്റാൻഡും വേണ്ടാ, സ്ഥലവും ലാഭം, 10 പൈസ ചിലവുമില്ല. എളുപ്പത്തിൽ വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് നിങ്ങൾക്കുതന്നെ തയ്യാറാക്കാൻ സാധിക്കും. പുറത്ത് നിന്നും സവാളയോ തക്കാളിയോ ഓക്കെ വാങ്ങിക്കുമ്പോൾ ചിലപ്പോഴൊക്കെ ഒരു നെറ്റിന്റെ പാക്കിങ്ലാണ് കിട്ടാറുള്ളത്.
മിക്ക സൂപർ മാർക്കറ്റിൽ നിന്നും ഇപ്പോൾ ഇങ്ങനെയാണ് ലഭിക്കാറ്. അവയിൽ തന്നെ ഇട്ടു വെച്ച് സൂക്ഷിക്കുകയും ചെയ്യാറുണ്ട്. എന്നാൽ നാട്ടുമ്പുറത്തുള്ളവർക്കു അത്തരമൊരു മാർഗം ഇല്ല. അവർക്കു വേണ്ടിയാണ് ഈ രീതി. ചെറുതായി തയ്‌പ്പ് അറിയുന്ന ആർക്കും ഈ രീതി പ്രയോജനപെടുത്താവുന്നതാണ്.
നെയ്‌ലോൺ മിക്സിങ് ആയ വലിയ ഒരു നെറ്റ് എടുക്കുക. ആവശ്യത്തിനുള്ളത് കട്ട് ചെയ്തു എടുക്കാവുന്നതാണ്. അതൊന്നു മടക്കി അടിവശവും സൈഡും ഒന്നു തയ്ച്ചു കൊടുക്കുക.സവളയോ തക്കാളിയോ ഒക്കെ ഇട്ടു വെക്കാം. എയർ കടക്കാനും അധികം കാലം കേടുകൂടാതെ സൂക്ഷിക്കാനും സാധിക്കും. ഇത് വെക്കാനായി വേറെ സ്ഥലം കളയണ്ട ആവശ്യം ഇല്ല വാതിലിന്റെ പിന്നിൽ കൊളുത്തി ഇടാവുന്നതാണ്.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.