Onion Fertilizer To Get More Mangos And Jackfruit Tree : ഇതൊന്ന് ഒഴിച്ചു കൊടുത്താൽ മതി! ഏതു കായ്ക്കാത്ത മാവും പ്ലാവും കുലകുത്തി കായ്ക്കും ഈ ഒരു സൂത്രം ചെയ്‌താൽ. നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു പ്ലാവോ, മാവോ ഉണ്ടായിരിക്കും. കാരണം ചക്ക, മാങ്ങ എന്നിവ ഉപയോഗിച്ചുള്ള വിഭവങ്ങൾ മലയാളികൾക്ക് എന്നും വളരെയധികം ഇഷ്ടമുള്ളത് തന്നെയാണ്. എന്നാൽ സീസൺ ടൈമിൽ മരം ആവശ്യത്തിന് കായ്ക്കുന്നില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി.
അതിനുള്ള ഒരു പരിഹാരമാണ് ഇവിടെ വിശദമാക്കുന്നത്.ചെടി നടുമ്പോൾ തന്നെ നല്ല സൂര്യപ്രകാശം ഉള്ള ഇടം നോക്കി വേണം നടാൻ. അതുപോലെ ആവശ്യത്തിന് വെള്ളവും ഒഴിച്ചു കൊടുക്കേണ്ടതുണ്ട്. മഴക്കാലത്ത് വെള്ളം ആവശ്യമെങ്കിൽ മാത്രം കൊടുത്താൽ മതി. ചെടിയുടെ താഴ്ഭാഗത്ത് കുറച്ച് കരിയില വേപ്പിലപിണ്ണാക്ക്, കടലപിണ്ണാക്ക് എന്നിവ ചേർത്ത മിശ്രിതം ഇട്ട് കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ചെടിക്ക് കൂടുതൽ മൈക്രോ ഫൈബർ ലഭിക്കുന്നതാണ്.
ചെടികൾക്ക് ഉണ്ടാകുന്ന കൂമ്പ് വാട്ടം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ലായനിയുടെ കൂട്ട് മനസ്സിലാക്കാം. അടുക്കളയിൽ ബാക്കി വരുന്ന പഴത്തിന്റെ തൊലി, ഉള്ളി തൊലി, ഉരുളക്കിഴങ്ങിന്റെ തൊലി ഇത്തരത്തിൽ അടുക്കളയിൽ ബാക്കി വരുന്ന എല്ലാ പച്ചക്കറി തൊലികളും ഒരു പാത്രത്തിലേക്ക് അതിലേക്ക് കുറച്ച് വെള്ളം കൂടി ചേർക്കുക. അതിനുശേഷം മൂന്നുദിവസം അടച്ചുവയ്ക്കുക. ഈയൊരു മിശ്രിതം നല്ലതുപോലെ പിഴിഞ്ഞ് അരിച്ചെടുത്ത്
ഒരു ബോട്ടിലിൽ ആക്കി ഇലകളിലും ചെടിയുടെ താഴെയും എല്ലാം സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഇങ്ങിനെ ചെയ്യുമ്പോൾ ഇലയുടെ മുഗൾ ഭാഗത്തുണ്ടാകുന്ന വണ്ട്, പ്രാണികൾ എന്നിവയുടെ ശല്യവും പൂർണമായും മാറ്റാനായി സാധിക്കും. അതുപോലെ മാവ് നല്ലതുപോലെ കാ യ്ക്കാൻ അതിനോട് ചേർന്ന് കുറച്ച് കരിയില ഇട്ട് കത്തിച്ച് നൽകുന്നതും ഗുണം ചെയ്യും. ഈ രീതികൾ പരീക്ഷിക്കുകയാണെങ്കിൽ എത്ര കായ്ക്കാത്ത ചെടികളും കായ്ക്കുന്നതാണ്. Onion Fertilizer To Get More Mangos And Jackfruit Tree Credit : LINCYS LINK