1 + ¾ + ½ + ¼ ഈ അളവ് പഠിച്ചാൽ ഒറ്റ മാവിൽ ഇഡലിയും ദോശയും റെഡി.!! ഇതാണ് മക്കളെ ഒറിജിനൽ ദോശ ഇഡ്ഡലി കൂട്ട്.!! 25 വർഷം കൊണ്ട് ജനലക്ഷങ്ങൾ വളർത്തിയ റെസിപ്പി.!! | Perfect Idli Dosa Batter Recipe

Perfect Idli Dosa Batter Recipe : നമ്മുടെയെല്ലാം വീടുകളിൽ എല്ലാ ദിവസവും പ്രഭാത ഭക്ഷണത്തിനായി തിരഞ്ഞെടുക്കുന്ന പലഹാരങ്ങളാണ് ദോശയും ഇഡ്ഡലിയും. ഇത്തരത്തിൽ എല്ലാ ദിവസവും ഉണ്ടാക്കുന്ന പലഹാരങ്ങളാണ് ഇവയെങ്കിലും ഓരോ ദിവസവും ഓരോ ടെക്സ്ചറിൽ ആയിരിക്കും ഉണ്ടാക്കി വരുമ്പോൾ ദോശയും ഇഡലിയും ഉണ്ടാവുക. ചിലപ്പോൾ ഇഡലി വളരെയധികം കട്ടിയായും ദോശ ഒട്ടും ക്രിസ്പ്പല്ലാത്ത രീതിയിലുമെല്ലാം ഉണ്ടാകുന്നതിനുള്ള

സാഹചര്യങ്ങൾ ഏറെയാണ്. എന്നാൽ ദോശയ്ക്കും ഇഡലിക്കും ഒരേ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന രീതിയിൽ നല്ല സോഫ്റ്റ് ആയ ബാറ്റർ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ദോശ, ഇഡ്ഡലി എന്നിവ ഉണ്ടാക്കി കഴിഞ്ഞാൽ നല്ല സോഫ്റ്റ് ആയി കിട്ടണമെങ്കിൽ ഉപയോഗിക്കുന്ന ചേരുവകളുടെ അളവിൽ കൃത്യമായ ശ്രദ്ധ നൽകേണ്ടതുണ്ട്. അതിനായി രണ്ട് പലഹാരങ്ങൾക്കും ഒരൊറ്റ ബാറ്റർ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്നാണ്

ഇവിടെ വിശദമാക്കുന്നത്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അളവിൽ ഇഡ്ഡലി അരി ഇട്ടു കൊടുക്കുക. അതോടൊപ്പം മുക്കാൽ കപ്പ് അളവിൽ ഉഴുന്ന്, അരക്കപ്പ് അളവിൽ പുഴുങ്ങല്ലരി, കാൽ കപ്പ് അളവിൽ ചോറ്, ഒരു ടീസ്പൂൺ അളവിൽ ഉലുവ എന്നിവ കൂടി ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് 4 മണിക്കൂർ നേരം അടച്ചു വയ്ക്കാം. സാധാരണയായി എല്ലാവരും ബാറ്റർ തയ്യാറാക്കുമ്പോൾ ആയിരിക്കും ചോറ് ഉപയോഗിക്കുന്നത്. എന്നാൽ അരിയോടൊപ്പം തന്നെ ഈയൊരു രീതിയിൽ ചോറ് ഇട്ടു വെക്കുകയാണെങ്കിൽ

അരി പെട്ടെന്ന് കുതിർന്നു കിട്ടുകയും നല്ല സോഫ്റ്റ് ആയ പലഹാരം ഉണ്ടാക്കിയെടുക്കാനും സാധിക്കും. ആറു മണിക്കൂറിനു ശേഷം എടുത്തുവച്ച ചേരുവകൾ രണ്ട് ബാച്ച് ആയി അരച്ചെടുക്കാം. ഒട്ടും തരികൾ ഇല്ലാതെ നല്ല സോഫ്റ്റ് ആക്കി വേണം മാവ് അരച്ചെടുക്കാൻ. പിന്നീട് ആറുമണിക്കൂർ നേരത്തേക്ക് മാവ് ഫെർമെന്റ് ചെയ്യാനായി മാറ്റിവയ്ക്കണം. ആറു മണിക്കൂറിനു ശേഷം ബാറ്ററിലേക്ക് ആവശ്യമായ ഉപ്പും ആവശ്യമെങ്കിൽ വെള്ളവും ചേർത്ത് കൺസിസ്റ്റൻസി ശരിയാക്കി ദോശയോ,ഇഡലിയോ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Perfect Idli Dosa Batter RecipeCredit : Anithas Tastycorner

0/5 (0 Reviews)
Perfect Idli Dosa Batter Recipe