Pilea Microphylla Plant : തൊടിയിലും പറമ്പിലും നിരവധി സസ്യങ്ങൾ നിറഞ്ഞു നിൽക്കുന്നുണ്ടാവും. പലതിനും പലതരം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ പലപ്പോഴും അവയെ നമ്മൾ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. പണ്ട് കാലത് പാടത്തും പറമ്പിലും ധാരാളമായി വളർന്നിരുന്ന ഇത്തരത്തിലുള്ള പല സസ്യങ്ങളും ഇപ്പോൾ ഉദ്യാനസസ്യങ്ങളിലും അലങ്കാര സസ്യങ്ങളിലും പ്രധാനപ്പെട്ടവയാണ്.
ഒരു വിലയും കൊടുക്കാതെ നമ്മളിൽ പലരും പറിച്ചു കളഞ്ഞു മടുത്ത ഒരു സസ്യമാണ് മതിൽ പച്ച എന്ന വിളിപ്പേരിൽ സർവ വ്യാപകമായി കണ്ടു വന്നിരുന്ന ഈ ചെടി. പൈലിയ മൈക്രോഫില്ല എന്ന പേരിലാണ് ആമസോൺ പോലുള്ള മാർക്കറ്റിംഗ് വിപണി സൈറ്റുകളിൽ ഈ ചെടി അറിയപ്പെടുന്നത്. നമ്മുടെ മതിലിലും തൊടിയിലും നിറഞ്ഞു നിന്നിരുന്ന ഈ സസ്യത്തിന് ആമസോണിൽ ഉള്ള വില കേട്ടാൽ നിങ്ങൾ ഞെട്ടും.
വളരെ നല്ല രീതിയിൽ സെറ്റ് ചെയ്തു വളർത്താവുന്ന ഇൻഡോർ പ്ലാന്റ് ആയും ഹാങ്ങിങ് പ്ലാന്റ് ആയും വളർത്താനായി സെറ്റ് ചെയ്തു വിപണിയിൽ എത്തിയാൽ ഒരു ചെറിയ തയ്യിനു 200 രൂപ മുതലാണ് വില തുടങ്ങുന്നത്. ഒരു പരിചരണവും കൂടാതെ വളരുന്ന ഈ സസ്യം ഇനികണ്ടാൽ ആരും പിഴുതു കളയണ്ട. മനോഹരമാക്കി വീടുകളിൽ വളർത്താവുന്നതാണ്.
കൂടുതൽ വിവരങ്ങൾ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി common beebee എന്ന ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Pilea Microphylla Plant