Puli Inji Recipe Using Irumban Puli : നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതും എന്നാൽ നമ്മളിൽ പലരും അധികം ഉപയോഗിക്കാത്തതുമായ ഫലമാണ് ഇരുമ്പൻപുളി അല്ലെങ്കിൽ ഓർക്കാപുളി. പുളിയും ചവർപ്പും അധികമായതിനാൽ ഒട്ടുമിക്ക ആളുകളും ഇരുമ്പൻ പുളി ഉപയോഗിക്കാറില്ല. ഇരുമ്പൻപുളി കൊണ്ട് ഒരു വ്യത്യസ്ഥമാർന്ന വിഭവം പരിചയപ്പെട്ടാലോ. അടിപൊളി രുചിയിൽ ഇരുമ്പൻ പുളി കൊണ്ട് ഒരു വെറൈറ്റി വിഭവം തയ്യാറാക്കാം.
- ഇരുമ്പൻ പുളി – 30 എണ്ണം
- ശർക്കര – 300 ഗ്രാം
- കടുക് പൊടി – 1/4ടീസ്പൂൺ
- ഉലുവ പൊടി – 1/4 ടീസ്പൂൺe
- ഉപ്പ് – ഒരു പിഞ്ച്
- പഞ്ചസാര – 1 ടീസ്പൂൺ
- കാശ്മീരി ചില്ലി പൗഡർ – 1 ടീസ്പൂൺ
- വെള്ളം – ആവശ്യത്തിന്
ആദ്യമായി എടുത്ത് വെച്ച മുപ്പത് ഇരുമ്പൻ പുളി കഴുകി വൃത്തിയാക്കുക. ശേഷം അവ ഓരോന്നും നാല് കഷണങ്ങളാക്കി മുറിക്കുക. ശേഷം 300 ഗ്രാം ശർക്കര നല്ലപോലെ ക്രഷ് ചെയ്തെടുക്കണം. ശേഷം ഒരു കുക്കറെടുത്ത് അതിലേക്ക് കഷണങ്ങളാക്കിയ ഇരുമ്പൻ പുളിയും ശർക്കരയും വെള്ളവും ചേർത്ത് രണ്ട് വിസിൽ വരുന്നത് വരെ വേവിച്ചെടുക്കണം. അടുത്തതായി ഒരു നോൺ സ്റ്റിക്ക് പാനെടുത്ത് അതിലേക്ക് വേവിച്ച് വെച്ച പുളിയൊഴിച്ച് കൊടുത്ത് ഉയർന്ന തീയിൽ നന്നായി തിളപ്പിച്ചെടുക്കുക. ഇത് തിളച്ചതിനു ശേഷം
ഫ്ലെയിം മീഡിയത്തിലേക്ക് മാറ്റി നന്നായി കുറുക്കിയെടുക്കണം. ശേഷം അതിലേക്ക് കാൽ ടീസ്പൂൺ കടുക് പൊടിയും കാൽ ടീസ്പൂൺ ഉലുവ പൊടിയും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ഒരു നുള്ള് ഉപ്പും ഒരു ടീസ്പൂൺ പഞ്ചസാരയും കൂടെ ചേർത്ത് കൊടുക്കണം. കൂടാതെ ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡറും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് കുറഞ്ഞ തീയിൽ വീണ്ടും നന്നായി കുറുക്കിയെടുക്കണം. ഇരുമ്പൻപുളി കൊണ്ടുള്ള സൂപ്പർ ടേസ്റ്റിയായ ഒരു വിഭവം തന്നെയാണിത്. ഇരുമ്പൻ പുളി കൊണ്ടുള്ള സ്വാദിഷ്ടമായ റെസിപ്പി ഇനി നിങ്ങളും ഉണ്ടാക്കി നോക്കൂ. Puli Inji Recipe Using Irumban Puli credit : Hisha’s Cookworld