രുചിയൂറും പച്ച മാങ്ങ അച്ചാര്‍.!! നാവിൽ വെള്ളമൂറും രുചിയിൽ പച്ചമാങ്ങാ അച്ചാർ; ഈ രഹസ്യ ചേരുവ കൂടി ചേർത്ത് അച്ചാർ ഉണ്ടാക്കൂ.. | Raw Mango Pickle

Raw Mango Pickle : പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പച്ചമാങ്ങ ഉപയോഗിച്ച് വ്യത്യസ്ത രുചിയിലുള്ള അച്ചാറുകളും മിക്ക വീടുകളിലും ഉണ്ടാക്കാറുള്ളതാണ്. എന്നാൽ അധികം കേടുവരാത്ത നല്ല രുചികരമായ പച്ചമാങ്ങ അച്ചാർ എങ്ങനെ തയ്യാറാക്കണമെന്ന് കുറച്ചുപേർക്കെങ്കിലും അറിയുന്നുണ്ടാവില്ല. അവർക്ക് ചെയ്തു നോക്കാവുന്ന ഒരു കിടിലൻ മാങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

  • പച്ചമാങ്ങ – 3 എണ്ണം
  • മുളകുപൊടി -3 ടേബിൾ സ്പൂൺ
  • കായം-1 ടീസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • നല്ലെണ്ണ -2 ടേബിൾ സ്പൂൺ

ആദ്യം തന്നെ എടുത്തു വച്ച പച്ചമാങ്ങ നല്ലതുപോലെ കഴുകി തുടച്ചെടുത്ത് തോലെല്ലാം കളഞ്ഞശേഷം ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. അതിലേക്ക് എടുത്തുവച്ച ഉപ്പു കൂടി ചേർത്ത് കുറഞ്ഞത് മൂന്നു മണിക്കൂർ നേരം അടച്ചു വയ്ക്കണം. എന്നാൽ മാത്രമാണ് മാങ്ങയിലേക്ക് ഉപ്പ് നല്ല രീതിയിൽ ഇറങ്ങി പിടിക്കുകയുള്ളൂ. ശേഷം ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എടുത്തുവച്ച നല്ലെണ്ണ ഒഴിച്ചു കൊടുക്കുക.എണ്ണ ചൂടായി തുടങ്ങുമ്പോൾ അല്പം കടുക് കൂടിയിട്ട് പൊട്ടിക്കാം. ശേഷം ചൂട് നല്ല രീതിയിൽ

ഉണ്ടെങ്കിൽ സ്റ്റവ് ഓഫ് ചെയ്ത ശേഷം മുളകുപൊടി എണ്ണയിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. അതോടൊപ്പം തന്നെ കായപ്പൊടി കൂടി ചേർത്തു കൊടുക്കാവുന്നതാണ്.മുളകുപൊടിയുടെ പച്ചമണം പോയി കഴിയുമ്പോൾ അതിലേക്ക് അരിഞ്ഞുവെച്ച മാങ്ങ കഷണങ്ങൾ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അത്യാവശ്യം വെള്ളം നിൽക്കുന്ന രീതിയിലാണ് അച്ചാർ വേണ്ടത് എങ്കിൽ തിളപ്പിച്ചാറിച്ച വെള്ളം കൂടി അച്ചാറിലേക്ക് ചേർത്തശേഷം ചൂട് കളഞ്ഞ് എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ ആക്കി സൂക്ഷിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Raw Mango Pickle Credit : Jaya’s Recipes

0/5 (0 Reviews)
Raw Mango Pickle