Raw Mango Squash Recipe : വ്യത്യസ്ത പഴങ്ങളുടെ സീസൺ ആയി കഴിഞ്ഞാൽ അത് ഉപയോഗിച്ച് പല രീതിയിലുള്ള വിഭവങ്ങളും നമ്മുടെയെല്ലാം വീടുകളിൽ തയ്യാറാക്കാറുണ്ടായിരിക്കും. എന്നാൽ മാങ്ങയുടെ സീസണായാൽ പഴുത്തമാങ്ങ ഉപയോഗിച്ച് ജ്യൂസും, ഷെയ്ക്കും,ജ്യാമുമെല്ലാം എല്ലാ വീടുകളിലും ഉണ്ടാക്കാറുള്ളതാണ്. അതേസമയം പച്ചമാങ്ങ ഉപയോഗപ്പെടുത്തി ഒരു കിടിലൻ സ്ക്വാഷ് തയ്യാറാക്കി കൂടുതൽ നാൾ എങ്ങിനെ കേടു കൂടാതെ സൂക്ഷിച്ചുവയ്ക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു പച്ചമാങ്ങ സ്ക്വാഷ് തയ്യാറാക്കാനായി അത്യാവശ്യം വലിപ്പമുള്ള 3 മാങ്ങകൾ എടുത്തു വെക്കാം. ശേഷം അതിന്റെ തൊലി ഭാഗം പൂർണമായും ചെത്തിക്കളഞ്ഞ് ഒരു കുക്കറിലേക്ക് ഇട്ടുകൊടുക്കുക. മാങ്ങ മുങ്ങിക്കിടക്കാൻ ആവശ്യമായ വെള്ളം കൂടി കുക്കറിലേക്ക് ഒഴിച്ച് രണ്ടു മുതൽ മൂന്നു വിസിൽ വരെ അടുപ്പിച്ച് എടുക്കാവുന്നതാണ്. മാങ്ങയുടെ ചൂട് ആറുന്നത് വരെ ഒന്ന് മാറ്റി വയ്ക്കാം. അതിനുശേഷം മാങ്ങ ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക.
Ads
അതോടൊപ്പം മൂന്ന് ഗ്രാമ്പൂ രണ്ടു പുതിനയുടെ ഇല എന്നിവ കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വച്ച് അതിലേക്ക് സ്ക്വാഷിലേക്ക് ആവശ്യമായ പഞ്ചസാര പാനി തയ്യാറാക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്തെടുക്കുക. പഞ്ചസാര പാനി റെഡിയായി കഴിഞ്ഞാൽ അതിലേക്ക് തയ്യാറാക്കിവെച്ച മാങ്ങയുടെ കൂട്ടുകൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇത് അത്യാവശ്യം പൾപ്പ് രൂപത്തിലായി തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്.
മാങ്ങയുടെ കൂട്ടിന്റെ ചൂട് ആറി കഴിയുമ്പോൾ അത് ഒരു എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ ആക്കി സൂക്ഷിക്കാവുന്നതാണ്. ആവശ്യമുള്ള സമയത്ത് തയ്യാറാക്കിവെച്ച സ്ക്വാഷിൽ നിന്നും ഒന്നോ രണ്ടോ സ്കൂപ്പ് എടുത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് സെർവ് ചെയ്യുകയാണെങ്കിൽ കിടിലൻ രുചിയായിരിക്കും. ഈയൊരു രീതിയിൽ മാങ്ങയുടെ പൾപ്പ് സൂക്ഷിച്ചു വെക്കുകയാണെങ്കിൽ ഒരു വർഷം വരെ കേടാകാതെ ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Raw Mango Squash Recipe Credit : Malappuram Thatha Vlogs by Ayishu