Remove Termites From Home : ചിതലിനെ തുരത്താൻ ഇത്രയും ചെയ്താൽ മതി.. ചിതൽ ഇനി വീടിൻറെ പരിസരത്ത് പോലും വരില്ല ഈ ഒരു കാര്യം ചെയ്‌താൽ” ഒട്ടുമിക്ക വീടുകളിലെയും ഒരു പ്രധാന പ്രശനം തന്നെയാണ് ചിതൽ ശല്യം. ഏത് രീതിയിൽ വീട് നിർമ്മിച്ചാലും മിക്കവീടുകളിലും ചിതൽ ശല്യം രൂക്ഷമാണ്. കുറച്ചു പഴയ വീട് ആണെങ്കിൽ പിന്നെ ഒട്ടും തന്നെ പറയുകയും വേണ്ട. ചിതൽശല്യം കൂടുതൽ രൂക്ഷം ആയിരിക്കും. പണ്ടത്തേതിൽ നിന്നും വ്യത്യസ്തമായി
കോൺക്രീറ്റ് വീടുകളാണ് ഇപ്പോൾ ഉള്ളത് എങ്കിലും അവസ്ഥയ്ക്ക് മാറ്റം ഒന്നും തന്നെയില്ല. വീട്ടിലുള്ള മരത്തിന്റെ ജനവാതിലുകൾ, ഫർണിച്ചറുകൾ തുടങ്ങിയവയായിരിക്കും ചിതലിന്റെ വിഹാരകേന്ദ്രങ്ങൾ. നമ്മുടെ വീട്ടിൽ ഉള്ള ജനവാതിലുകൾ മുതൽ മരത്തിന്റെ പണിയോട് കൂടിയ ഭാഗങ്ങളും വളരെ പെട്ടെന്ന് തന്നെ നശിപ്പിക്കുകയും ചെയ്യും. വിപണിയിൽ ഇവക്കെതിരെ പല രാസവസ്തുക്കൾ ലഭ്യമാണ്. എന്നാൽ ഇത് നമ്മുടെ ആരോഗ്യത്തിന് ദോഷമാണ്.
Ads
Advertisement
ചിതലിനെ തുരത്തുവാൻ പ്രകൃതിദത്ത മാര്ഗങ്ങളും ഉണ്ട്. വെളുത്തുള്ളി ചതച്ചു എണ്ണയിലിട്ട് മൂപ്പിച്ചശേഷം ചിതലുള്ള ഭാഗങ്ങളിൽ ഇട്ടാൽ ചിതൽശല്യം ഒഴിവാക്കാം. അടുത്തത് പെട്രോളിയം ജെല്ലിയാണ്. ചിതൽ വരുമെന്ന് തോന്നുന്ന ഭാഗങ്ങളിൽ ഇത് പുരട്ടിയാൽ ചിതൽ ആ പരിസരത്തെ വരുകയില്ല. ചിതലിനെ തുരത്തുവാൻ വിനാഗിരിയും ഉപയോഗിക്കവുന്നതാണ്. സൗന്ദര്യ സംരക്ഷണത്തിന് മാത്രമല്ല ചിതലിനെ തുരത്തുവാൻ കറ്റാർവാഴ ഉപയോഗിക്കുന്നുണ്ട്.
കൂടുതൽ ടിപ്പുകൾ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി KERALA SELFIE എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Remove Termites From Home