Soap on Cooker Useful Tip : വീട് വൃത്തിയാക്കി വെക്കാൻ പല വഴികളും പരീക്ഷിച്ചു നോക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. നഖം വെട്ടാനായി നെയിൽ കട്ടർ ഉപയോഗിക്കുമ്പോൾ നഖം പുറത്തേക്ക് ചിതറി പോകുന്നത് മിക്കപ്പോഴും സംഭവിക്കുന്ന കാര്യമാണ്. എന്നാൽ അത് ഒഴിവാക്കാനായി
നെയിൽ കട്ടറിന്റെ ഇരുവശത്തും ഒരു സെല്ലോ ടേപ്പ് എടുത്ത് ഒട്ടിച്ചു കൊടുത്ത ശേഷം നഖം കട്ട് ചെയ്താൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ നഖം ടേയ്പ്പിനുള്ളിൽ ഒട്ടിപ്പിടിച്ചിരിക്കും. പാത്രങ്ങൾ കഴുകാനായി ഉപയോഗിക്കുന്ന സോപ്പ് ലിക്വിഡ് നിമിഷങ്ങൾക്കുള്ളിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. അതിനായി ഒരു കുക്കറിലേക്ക് നാരങ്ങ തൊണ്ടോടുകൂടി പിഴിഞ്ഞൊഴിച്ചതും, പാത്രം കഴുകുന്ന സോപ്പും ചീകിയിട്ട്
കുറച്ചു വെള്ളം കൂടി ഒഴിച്ച് രണ്ട് വിസിൽ അടിപ്പിച്ച് എടുത്താൽ മതി. ശേഷം ഇത് അരിച്ചെടുത്ത് ഒരു ബോട്ടിലിൽ സൂക്ഷിക്കുകയാണെങ്കിൽ ആവശ്യാനുസരണം ഉപയോഗപ്പെടുത്താം. സോസ് വാങ്ങിക്കഴിഞ്ഞാൽ ബാക്കിയാവുന്ന കുപ്പി വീണ്ടും ഉപയോഗിക്കാനായി എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. അതിനായി ബോട്ടിലിലേക്ക് ഒരു സ്പൂൺ ഉപ്പും, ഒരു സ്പൂൺ ബേക്കിംഗ് സോഡയും,
അല്പം സോപ്പ് ലിക്വിഡും, ചൂടുവെള്ളവും ഒഴിച്ച ശേഷം അടച്ച് നല്ലതുപോലെ കുലുക്കി കളഞ്ഞാൽ മതി. കത്തി, ഗ്രേറ്റർ എന്നിവ മൂർച്ച പോവുകയാണെങ്കിൽ അത് രാവിയെടുക്കാൻ വീട്ടിൽ സെറാമിക് കപ്പുകൾ ഉണ്ടെങ്കിൽ അതിന് പുറകിൽ വച്ച് ഉരച്ചു കൊടുത്താൽ മതി. പഴുത്ത മാങ്ങ ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കാൻ കഴുകി വൃത്തിയാക്കിയ ശേഷം തൊലി കളഞ്ഞെടുക്കുക. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. credit : Ramshi’s tips book