അസാധ്യ രുചിയിൽ കൊതിപ്പിക്കും പലഹാരം.!! ശർക്കരയും അരിപ്പൊടിയും കൊണ്ട് ഒരു കിടിലൻ ഐറ്റം; ഇതുവരെ ആരും ചിന്തിക്കാത്ത രുചിയിൽ.. | Special 5 Minute Snack Recipe

Special 5 Minute Snack Recipe : ശർക്കരയും അരിപ്പൊടിയും കൊണ്ട് ആവിയിൽ വേവിച്ചോരു ഹെൽത്തി പലഹാര വിഭവം പരിചയപ്പെട്ടാലോ. വാഴയിലയിൽ വച്ച് ആവിയിൽ പാകം ചെയ്യുന്നതിന്റെ മണവും സ്വാദും ഈ വിഭവത്തിന്റെ രുചി കൂട്ടുന്നു. ഭക്ഷണത്തിലെ വിഷാംശത്തെ വലിച്ചെടുക്കാനും അണുക്കളെ നശിപ്പിക്കാനും വാഴയിലക്ക് കഴിയും. അരിപ്പൊടിയും ശർക്കരയും തേങ്ങയും എല്ലാം ചേർത്ത് വളരെ ഹെൽത്തിയായി തയ്യാറാക്കി എടുക്കാവുന്ന ഈ വിഭവം ഉണ്ടാക്കാം.

  • ചിരകിയ ശർക്കര – 1 കപ്പ്
  • വെള്ളം – 1 കപ്പ്
  • തേങ്ങ ചിരകിയത് – 1/4 കപ്പ്
  • ഏലക്ക പൊടി – 1/2 ടീസ്പൂൺ
  • ഉപ്പ് – ഒരു നുള്ള്
  • അരിപ്പൊടി – 1 കപ്പ്

ആദ്യമായി ഒരു ചീനച്ചട്ടിയിലേക്ക് ഒരു കപ്പ് ചിരകിയ ശർക്കരയും ഒരു കപ്പ് വെള്ളവും കൂടെ ചേർത്ത് ഇത് നന്നായൊന്ന് ഉരുക്കിയെടുക്കണം. ഉരുക്കിയെടുത്ത ശർക്കര ഒരു അരിപ്പ പാത്രത്തിലൂടെ അരച്ചെടുത്ത ശേഷം വീണ്ടും ചീനച്ചട്ടിയിലേക്ക് തന്നെ ഒഴിച്ച്‌ ചേർക്കണം. ശേഷം ഒരു പ്രത്യേക രുചി നൽകുന്നതിനായി ഇതിലേക്ക് കാൽ കപ്പ് തേങ്ങ ചിരകിയത് കൂടെ ചേർത്ത് കൊടുക്കണം. ശേഷം ഇതിലേക്ക് അര ടീസ്പൂൺ ഏലക്ക പൊടിച്ചതും മധുരം ബാലൻസ് ചെയ്യുന്നതിനായി ഒരു നുള്ള് ഉപ്പും കൂടെ ചേർത്ത് നല്ലതുപോലെ യോജിപ്പിച്ചെടുക്കണം. ഇതെല്ലാം കൂടെ നല്ലപോലെ തിളപ്പിച്ചെടുത്ത ശേഷം ഇതിലേക്ക് ഒരു കപ്പ് അരിപ്പൊടി കൂടെ ചേർത്ത് ശർക്കരപ്പാനിയിൽ നല്ലപോലെ മിക്സ് ചെയ്തെടുക്കാം. ഇത് മിക്സ് ചെയ്തെടുക്കുന്ന സമയത്ത്

വെള്ളം കുറവാണെങ്കിൽ അൽപ്പം തിളച്ച വെള്ളം ചേർത്ത് കൊടുത്താൽ മതിയാകും. ഇത് മിക്സ് ചെയ്തെടുത്ത ശേഷം ചൂടാറുന്നതിന് മുമ്പ് തന്നെ ഇത് ചെറിയ ഉരുളകളാക്കി എടുത്ത് വട്ടത്തിൽ കുറച്ച് കനത്തിൽ പരത്തിയെടുക്കണം. മാവ് മുഴുവനും ഇത്തരത്തിൽ പരത്തിയെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാം. അടുത്തതായി ഒരു ഇഡലി ചെമ്പിൽ വെള്ളം വെച്ച് നന്നായി തിളച്ച് ആവി വന്ന ശേഷം അതിലേക്ക് ഒരു വാഴയിലെ വെച്ച് അതിനു മുകളിലായി പരത്തിയെടുത്ത മാവ് വെച്ച് ശേഷം ഇരുപത് മിനിറ്റോളം നല്ലപോലെ വേവിക്കാനായി വയ്ക്കാം. ഈ പലഹാരം തയ്യാറാക്കാൻ അരിപ്പൊടിക്ക് പകരം ഗോതമ്പു പൊടിയും ഉപയോഗിക്കാവുന്നതാണ്. അതുമല്ലെങ്കിൽ പകുതി വീതം അരിപ്പൊടിയും ഗോതമ്പു പൊടിയും ചേർത്തും ഇത് തയ്യാറാക്കാവുന്നതാണ്. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ ഹെൽത്തി ആയി തയ്യാറാക്കി എടുക്കാവുന്ന ഈ പലഹാരം നിങ്ങളും തയ്യാറാക്കി നോക്കൂ. Special 5 Minute Snack Recipe Credit : Ichus Kitchen

0/5 (0 Reviews)
Special 5 Minute Snack Recipe