വെറും 2 മിനിറ്റ് കൊണ്ട് കടല വറുത്തത് ഉണ്ടാക്കാം .!! ഇനി റേഷൻ കടല ഇങ്ങനെ ചെയ്താൽ വെറുതെ കൊറിക്കാൻ ബെസ്റ്റാ.. | Special Kadala Varuthath Recipe

Special Kadala Varuthath Recipe : വെറുതെ ഇരിക്കുമ്പോൾ എന്തെങ്കിലും വായിലിട്ടു കൊറിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പ്രത്യേകിച്ച് ഈ ലോക്ക് ഡൌൺ സമയത്ത് അതും നല്ല മഴയുള്ള ദിവസങ്ങളും.. വഴിയോരങ്ങളിലും പൂരപ്പറമ്പുകളിലും സിനിമ തീയേറ്ററുകളിലും സ്ഥിരമായി കാണുന്ന ഒന്നാണ് കടല വറുത്തത്. നല്ല മൊരിഞ്ഞ കടല വറുത്തത് വീട്ടിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ..

എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ സാധിയ്ക്കുന്ന ഒന്നാണ്. ടി വി കാണുമ്പോഴോ പഠിക്കുന്ന ഇടവേളകളിലോ വായിലിട്ടു കഴിക്കാൻ ഇത് വളരെ നല്ലതായിരിക്കും. എല്ലാവരുടെയും വീട്ടിൽ കടല വാങ്ങിക്കാതിരിക്കില്ല. കൂടാതെ റേഷൻ കടയിൽ നിന്നും മിക്കപ്പോഴും കിട്ടുന്നതുമാണ്. അൽപ്പമെങ്കിലും എടുത്തു ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ..എല്ലാവർക്കും ഇഷ്ടപ്പെടും.

ഈ കടല വറുക്കാൻ ഫ്രൈ പാൻ ഉപയോഗിക്കാതിരിക്കുന്നതാവും നല്ലത്. ഇരുമ്പിന്റെ പത്രങ്ങളോ അടി കട്ടിയുള്ള മറ്റു പത്രങ്ങളോ ഉണ്ടെങ്കിൽ അതായിരിക്കും നല്ലത്. അതിലേക്കു ഉപ്പ് ചേർത്ത് കൊടുത്തു നന്നായി ചൂടാക്കാം. ഉപ്പ് നന്നായി ചൂടായി വരുമ്പോൾ കുറേശ്ശേ ആയി കടല ചേർത്ത് ഇളക്കികൊണ്ടിരിക്കണo. നല്ല വണ്ണം ചൂടാവുമ്പോൾ കടല പൊട്ടിവരും. അപ്പോൾ കോരിയെടുത്തു മാറ്റിവെക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Shafna’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.Special Kadala Varuthath Recipe

0/5 (0 Reviews)
Special Kadala Varuthath Recipe