Special Tasty Aval Coconut Snack Recipe : വൈകുന്നേരങ്ങളിൽ ചായയ്ക്കൊപ്പം കൊറിക്കാൻ എന്തെങ്കിലും ഒരു പലഹാരം കൂടെ ഉണ്ടെങ്കിൽ നല്ല രസമാണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന നല്ല രുചികരമായ ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി ആണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്. സ്കൂൾ വിട്ടുവരുന്ന കുഞ്ഞുങ്ങൾക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കി കൊടുക്കാവുന്ന ഒരു പലഹാരം കൂടിയാണിത്. അവലും തേങ്ങയും പഴവും തുടങ്ങി വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കി എടുക്കാവുന്ന ഈ കൊതിയൂറും പലഹാരം ഉണ്ടാക്കാം.
- നേന്ത്രപ്പഴം – 1
- ചിരകിയ തേങ്ങ – 1 കപ്പ്
- ഏലക്ക – 3
- നെയ്യ് – 1 ടീസ്പൂൺ
- ശർക്കര പൊടി – 2 1/2 ടേബിൾ സ്പൂൺ
- ഡെസികേറ്റെഡ് കോകനട്ട്
ആദ്യമായി നല്ലപോലെ പഴുത്ത ഒരു നേന്ത്രപ്പഴം എടുത്ത് തൊലി കളഞ്ഞ് ഗ്രേറ്ററിന്റെ വലിയ ഭാഗത്തിട്ട് ഗ്രേറ്റ് ചെയ്തെടുക്കാം. അതല്ലെങ്കിൽ പഴം നന്നായി ഉടച്ചെടുത്താലും മതിയാകും. അടുത്തതായി ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഒന്നര കപ്പ് കനം കുറഞ്ഞ മട്ട അവിൽ ചേർത്ത് കൊടുക്കാം. അവൽ ഒരു മിനിറ്റോളം മീഡിയം തീയിൽ ഒന്ന് ഡ്രൈ റോസ്റ്റ് ചെയ്തെടുത്ത ശേഷം അതിലേക്ക് ഒരു കപ്പ് ചിരകിയ തേങ്ങ ചേർത്ത് കൊടുക്കാം. ശേഷം ഇത് രണ്ടും കൂടെ നല്ലപോലെ ഇളക്കി തേങ്ങ ഗോൾഡൻ ബ്രൗൺ നിറമാവുന്നത് വരെ വറുത്തെടുക്കാം.
ശേഷം ഇത് അടുപ്പിൽനിന്ന് മാറ്റി ചൂടാറിയ ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് മൂന്ന് ഏലക്ക കൂടെ ചേർത്ത് ഒന്ന് പൊടിച്ചെടുക്കാം. ഒരുപാട് ഫൈൻ ആയിട്ട് പൊടിക്കേണ്ടതില്ല പകരം ചെറിയ തരികളോടെയാണ് പൊടിച്ചെടുക്കേണ്ടത്. അടുത്തതായി ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് നേരത്തെ ഗ്രേറ്റ് ചെയ്തു വെച്ച പഴം ചേർത്ത് രണ്ട് മിനിറ്റ് വഴറ്റി ഒന്ന് വേവിച്ചെടുക്കാം. പഴം ആവശ്യത്തിന് വെന്ത് കഴിഞ്ഞാൽ ഇതിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര ചേർക്കണം നമ്മൾ ഇവിടെ രണ്ടര ടേബിൾ സ്പൂൺ ശർക്കരപ്പൊടിയാണ് ചേർക്കുന്നത്. വളരെ കുറഞ്ഞ ചേരുവ കൊണ്ടുള്ള ഈ രുചികരമായ പലഹാരം ഉണ്ടാക്കി നോക്കാൻ മറക്കല്ലേ. Special Tasty Aval Coconut Snack Recipe credit : BeQuick Recipes