Special Tasty Pacha Chakka Puttu: പുട്ടുകളുടെ ഫാമിലി എടുത്താൽ അതിൽ അരിപ്പുട്ട്, ഗോതമ്പ് പുട്ട്, റാഗി പുട്ട് എന്നിങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട്. എന്നാൽ പച്ച ചക്ക ഉപയോഗപ്പെടുത്തി പുട്ട് തയ്യാറാക്കാമെന്നത് പലർക്കും ഒരു പുതിയ അറിവായിരിക്കും. പ്രത്യേകിച്ച് ഈ പച്ച ചക്കയുടെ സീസണിൽ ഒരുതവണയെങ്കിലും ഈ ഒരു പുട്ട് തയ്യാറാക്കി നോക്കിയാൽ അതിന്റെ രുചി തീർച്ചയായും മനസ്സിലാകും. ചക്ക കൊണ്ട് പുട്ട് തയ്യാറാക്കേണ്ടത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
Ingrediants
- Raw Jackfruit
- Puttu Podi
- Coconut
- Salt
Ads
Advertisement
How To Make Special Tasty Pacha Chakka Puttu
ആദ്യം തന്നെ പച്ച ചക്കയുടെ ചുളകൾ തോലും, കുരുവുമെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒരു കാരണവശാലും ചക്കച്ചുള അരച്ചെടുക്കുമ്പോൾ അതിൽ വെള്ളം ചേർക്കാതിരിക്കാൻ ശ്രദ്ധിക്കണം. അങ്ങനെ ചെയ്യുമ്പോൾ ചുളകൾ കൂടുതലായി കുഴഞ്ഞുപോകുന്ന പരുവത്തിലേക്ക് മാറുന്നതാണ്. ശേഷം ഒരു വലിയ പാത്രത്തിലേക്ക് പുട്ടുപൊടിയിട്ട് അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് സാധാരണ പുട്ടിന് തയ്യാറാക്കുന്ന അതേ രീതിയിൽ ഒന്ന് മിക്സ് ചെയ്തെടുക്കുക. ശേഷം അതിലേക്ക് അരച്ചുവെച്ച ചക്കയുടെ കൂട്ടുകൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ആദ്യം അരിപ്പൊടി മിക്സ് ചെയ്യുമ്പോൾ കട്ടകളുടെ രൂപത്തിലായിരിക്കും കിടക്കുന്നത്.
എന്നാൽ പതുക്കെ പതുക്കെ കുഴച്ചെടുക്കുമ്പോൾ കട്ടകൾ പൂർണമായും പോയി കിട്ടുന്നതാണ്. തയ്യാറാക്കിവെച്ച പുട്ടുപൊടിയിലേക്ക് ആവശ്യത്തിന് തേങ്ങ കൂടി ചേർത്ത് പുട്ടുകുറ്റിയിൽ ആവി കയറ്റി എടുത്താൽ രുചികരമായ ചക്ക പുട്ട് റെഡിയായി കഴിഞ്ഞു. പച്ച ചക്കയുടെ സീസൺ കഴിയുന്നതിന് മുൻപായി ഒരു തവണയെങ്കിലും ഈയൊരു രീതിയിൽ തയ്യാറാക്കി നോക്കാൻ ശ്രമിക്കുക. പണ്ടുകാലങ്ങളിൽ മിക്ക വീടുകളിലും ഇത്തരം പലഹാരങ്ങളെല്ലാം തയ്യാറാക്കിയിരുന്നത് തന്നെയാണ്. അതുകൊണ്ടുതന്നെ പഴമക്കാർക്ക് അതിന്റെ രുചിയും അറിയാമായിരിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credits : Malappuram Vlogs by Ayishu