Tasty Bilimbi Achar: ഇരുമ്പൻ പുളി വെച്ച് ഒരു അടിപൊളി റെസിപ്പി ചെയ്ത് നോക്കൂ. നല്ല മൂപ്പായ 30 ഇരുമ്പൻ പുളി എടുക്കുക. ഇത് നന്നായി വൃത്തിയാക്കുക. ഇനി ഇതെല്ലാം നീളത്തിൽ കഷണങ്ങളാക്കി മാറ്റി വെക്കുക. ഇനി 4 ക്യൂബ് ശർക്കര ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. ഇനി ഒരു കുക്കർ എടുത്ത് അതിലേക്ക് അരിഞ്ഞു വച്ച ഇരുമ്പൻ പുളി, ശർക്കര എന്നിവ ചേർത്ത് കൊടുക്കുക. ഒരു ഗ്ലാസ് വെള്ളവും കൂടി ചേർത്ത് കുക്കർ അടച്ച് 2 വിസിൽ ആകുന്നത് വരെ വേവിച്ച് ഇറക്കി വെക്കാം. തുറക്കുമ്പോൾ ഇത് നന്നായി വെന്ത് വെള്ളമെല്ലാം വന്നിട്ടുണ്ടാകും.
Ingredients
- Bilimbi
- Jaggery
- Water
- Fenugreek
- Mustard Seed
- Salt
- Sugar
- Kashmiri Chilli Powder
Ads
How To Make Tasty Bilimbi Achar
ഇനി ചുവടു കട്ടിയുള്ള ഒരു പാത്രം അടുപ്പത്തു വെക്കുക. അത് ചൂടാകുമ്പോൾ അതിലേക്ക് കുക്കറിലുള്ള പുളിയും ശർക്കരയും ഒഴിച്ചു കൊടുക്കുക. ഇത് ഇനി നന്നായി തിളപ്പിച്ച് അത്യാവശ്യത്തിന് കുറുക്കി എടുക്കുക. തീ നന്നായി കൂട്ടി വെച്ച് ഇളിക്കി വേണം കുറുക്കി എടുക്കാൻ. ഇനി ഇതിലേക്ക് ഉലുവയും കടുകും സമാസമം എടുത്ത് വറുത്ത് പൊടിച്ചു വച്ച പൊടി അര ടീസ്പൂൺ ചേർക്കുക. മധുരം ഒന്ന് ബാലൻസ് ആയി നിൽക്കാൻ വേണ്ടി ഒരു നുള്ള് ഉപ്പ്, പിന്നെ 1 സ്പൂൺ പഞ്ചസാര എന്നിവ ചേർക്കുക. ഇവ ചേർക്കുന്നത് തികച്ചും ഓപ്ഷണൽ ആണ്. നന്നായി ഇളക്കുക.
Advertisement
1 ടീസ്പൂൺ കാശ്മീരി ചില്ലി പൗഡറും ചേർത്ത് നന്നായി ഇളക്കി കുറുക്കി എടുക്കുക. ഇത് ഒരു കളറിൻ വേണ്ടി ചേർക്കുന്നതാണ്. തണുത്ത ശേഷം നന്നായി കുറുകി ഇത് സെറ്റ് ആയിട്ടുണ്ടാവും. ഇത്രയും ആയാൽ നമ്മുടെ ഇരുമ്പൻ പുളി കൊണ്ട് ആരും വിചാരിക്കാത്ത കൊതി ഊറും റെസിപ്പി ഇവിടെ റെഡി. കൂടുതൽ അറിയാനായി വീഡിയോ കണ്ട് നോക്കൂ ..!!! Video Credits : Hisha’s Cookworld
Tasty Bilimbi Achar
Tasty Bilimbi Achar is a tangy and spicy South Indian pickle made from fresh bilimbi (Irumban Puli), known for its sharp sourness. The bilimbi is sliced and sun-dried or lightly sautéed to reduce moisture, then mixed with a blend of mustard seeds, fenugreek, chili powder, turmeric, and asafoetida. Heated gingelly oil is poured over the mixture to preserve and enhance the flavors. The result is a bold, lip-smacking achar with a unique balance of sour, spicy, and slightly bitter notes. Popular in Kerala and coastal regions, Bilimbi Achar is a flavorful companion to rice, kanji, or traditional vegetarian meals.
eritage.