കോവയ്ക്കയും ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ കറക്കി നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത കിടിലൻ വിഭവം.. | Tasty Kovakka Coconut Recipe

Tasty Kovakka Coconut Recipe : കോവയ്ക്ക ഉപയോഗിച്ച് പലതരം കറികളും, മെഴുക്കുപുരട്ടിയുമെല്ലാം ഉണ്ടാക്കുന്നത് നമ്മുടെയെല്ലാം വീടുകളിലെ പതിവ് രീതി ആയിരിക്കും. കാരണം കോവലിന്റെ സീസൺ ആയാൽ വീടുകളിൽ നിന്നുതന്നെ അവ ധാരാളമായി ലഭിക്കാറുണ്ട്. എന്നാൽ എല്ലാദിവസവും ഒരേ രീതിയിലുള്ള കറികൾ തന്നെ ഉണ്ടാക്കി കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന വ്യത്യസ്തമായ ഒരു കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ കോവയ്ക്ക കറി തയ്യാറാക്കാനായി ആദ്യം തന്നെ കോവക്ക നന്നായി കഴുകി വൃത്തിയാക്കി നീളത്തിൽ നാല് കഷണങ്ങളായി മുറിച്ചെടുക്കുക. മിക്സിയുടെ ജാറിലേക്ക് നന്നായി പഴുത്ത ഒരു തക്കാളിയും ഒരു ടേബിൾ സ്പൂൺ അളവിൽ തൈരും, 4 അണ്ടിപ്പരിപ്പും, ചൂടുവെള്ളത്തിൽ ഇട്ട് വെച്ച ഉണക്കമുളകും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ അടുപ്പത്ത് വെച്ച്

ചൂടാക്കുക. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. ഒരു ബേ ലീഫ്, അല്പം പെരുംജീരകം, പട്ട, ഗ്രാമ്പു എന്നിവ എണ്ണയിലേക്ക് ചേർത്ത് ഒന്ന് റോസ്റ്റ് ചെയ്തെടുക്കുക. ശേഷം ചെറുതായി അരിഞ്ഞെടുത്ത സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ ഇളക്കുക. കറിയിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടിയും, ഒരു ടീസ്പൂൺ മല്ലിപ്പൊടിയും, കാൽ ടീസ്പൂൺ ഗരം മസാലയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

പൊടികളുടെ പച്ചമണം പോയിക്കഴിയുമ്പോൾ അതിലേക്ക് അരച്ചുവെച്ച തക്കാളിയുടെ പേസ്റ്റ് കൂടി ചേർത്ത് മിക്സ് ചെയ്യുക. ഈയൊരു കൂട്ട് തിളച്ചു വരുമ്പോൾ കോവക്ക ഒന്ന് ഇളക്കി കൊടുക്കുക. കുറച്ചുനേരം അടച്ചുവെച്ച് വേവിച്ച ശേഷം അല്പം കസൂരി മേത്തിയും, മല്ലിയിലയും ചേർത്ത് തീ ഓഫ് ചെയ്യാവുന്നതാണ്. ഇപ്പോൾ രുചികരമായ കോവയ്ക്ക കറി റെഡിയായി കഴിഞ്ഞു. ചപ്പാത്തി പോലുള്ള മറ്റു പലഹാരങ്ങളോടൊപ്പം സെർവ് ചെയ്യാവുന്ന ഒരു രുചികരമായ കറി തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Kovakka Coconut Recipe Credit : BeQuick Recipes

0/5 (0 Reviews)
Kovakka COconut RecipeKovakka RecipeTasty Kovakka Coconut Recipe