അസാധ്യ ടേസ്റ്റിൽ സ്‌പൈസി കാന്താരി മുളകച്ചാർ; ഈ സീക്രെട് ചേരുവ കൂടി ചേർത്ത് അച്ചാർ ഇട്ടാൽ ഒരു കാലം ചോറുണ്ണും.. ഇത്ര രുചിയിൽ ഇതുവരെ നിങ്ങൾ കഴിച്ചുകാണില്ല.!! | Tasty Mulaku Achar Recipe

Tasty Mulaku Achar Recipe : അച്ചാർ ഇഷ്ടമില്ലാത്തതായി ആരാണുള്ളത്‌. സദ്യയിലെ ഒഴിച്ചുകൂടാൻ ആവാത്ത വിഭവമാണ് അച്ചാർ. ഊണിന് വൈവിധ്യവും സ്വാദും നൽകുന്നതിനും ആഹാരം പെട്ടെന്ന് ദഹിക്കുന്നതിനും അച്ചാറുകൾ സഹായിക്കുന്നു. ഒരു സ്പെഷ്യൽ ഇൻഗ്രീഡിയന്റ് ചേർത്ത് ടേസ്റ്റി സ്‌പൈസി കാന്താരി അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം…

  • കാന്താരി മുളക് – 200 ഗ്രാം
  • എണ്ണ – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്
  • കടുക് – 1/2 ടീസ്പൂൺ
  • വെളുത്തുള്ളി – 15 എണ്ണം
  • കറിവേപ്പില – ആവശ്യത്തിന്
  • സാമ്പാർ പൊടി – 1 1/2 ടേബിൾ സ്പൂൺ
  • മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
  • കായപ്പൊടി – 1/2 ടീസ്പൂൺ
  • ഉലുവപ്പൊടി – 1/4 ടീസ്പൂൺ
  • പഞ്ചസാര – 1/2 ടീസ്പൂൺ
  • നാരങ്ങ നീര് – 6 എണ്ണം
  • വിനാഗിരി – 1 ടേബിൾ സ്പൂൺ

ആദ്യമായി 200 ഗ്രാം കാന്താരി മുളകെടുത്ത് നന്നായി കഴുകി നനവെല്ലാം കളഞ്ഞ് വെക്കുക. ചെറിയ കാന്താരിയോ വലിയ കാന്താരിയോ എടുക്കാവുന്നതാണ്. കാന്താരി മുളക് ഇല്ലെങ്കിൽ പച്ചമുളക് ഉപയോഗിക്കാം. ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് ഒരു സ്പൂൺ എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ എടുത്തു വെച്ച കാന്താരി ചേർക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് ലോ ഫ്ലെയിമിൽ നന്നായി ഇളക്കുക. ശേഷം മുളകെല്ലാം നല്ലപോലെ മിക്സ് ചെയ്ത് കൂട്ടിവെച്ച് അടച്ചു വെക്കുക. മുളകെല്ലാം നന്നായി മൂത്ത് വരണം. ഇത് ഇടക്കിടെ നന്നായി ഇളക്കിക്കൊടുക്കാം. മുളകെല്ലാം നന്നായി വാടി വന്നതിനുശേഷം ഫ്ലെയിം ഓഫ് ചെയ്യാം.

ശേഷം ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റിവെക്കാം . അടുത്തതായി ഒരു പാനിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അരടീസ്പൂൺ കടുക് ചേർക്കാം. കടുക് പൊട്ടിയതിനു ശേഷം എടുത്തു വെച്ച പതിനഞ്ച് വെളുത്തുള്ളി ചേർത്ത് കൊടുക്കാം. കൂടെ ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്ക്കി കൊടുക്കാം. വെളുത്തുള്ളി നന്നായി വഴന്ന് വരുന്നത് വരെ ഇളക്കി കൊടുക്കാം. ശേഷം തീ ഓഫ് ചെയ്ത്‌ ചൂട് പോകുന്നത് വരെ കാത്തു നിൽക്കാം. ചൂട് പോയതിനുശേഷം നമുക്ക് സ്പെഷ്യൽ ഇൻഗ്രീഡിയന്റ് ആയ സാമ്പാർ പൊടി ഒന്നര ടേബിൾ സ്പൂൺ ചേർത്ത് കൊടുക്കാം. കൂടാതെ അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും കാൽ ടീസ്പൂൺ കായപ്പൊടിയും ചേർത്ത് കൊടുക്കാം. ശേഷം എല്ലാം കൂടെ കുറഞ്ഞ തീയിൽ ഒരു മിനിറ്റോളം നന്നായി ഇളക്കിയെടുക്കാം. സീക്രെട് ചേരുവ ചേർത്തുള്ള കാന്താരി മുളക് അച്ചാർ റെഡി. Tasty Mulaku Achar Recipe credit :Sheeba’s Recipes

Tasty Mulaku Achar Recipe