ഇതാണ് മക്കളെ ഒറിജിനൽ ഇഡ്ഡലി കൂട്ട്.!! മിനിറ്റുകൾക്കുള്ളിൽ പൂ പോലെ സോഫ്റ്റ് ആയ സൂപ്പർ ഇഡ്ഡലി; 25 വർഷം കൊണ്ട് ജനലക്ഷങ്ങൾ വളർത്തിയ റെസിപ്പി.!! | Tasty Perfect Idli Recipe

Tasty Perfect Idli Recipe : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പലഹാരമായിരിക്കും ഇഡലി. സ്ഥിരമായി ഉണ്ടാക്കുന്ന പലഹാരമാണ് ഇഡ്ഡലി എങ്കിലും ഓരോ തവണ ഉണ്ടാക്കുമ്പോഴും ഓരോ രീതിയിലായിരിക്കും ഇഡലിയുടെ സോഫ്റ്റ്നസ് ലഭിക്കുക. മിക്കപ്പോഴും ഇഡ്ഡലി കല്ലുപോലെ കട്ടിയായി ഇരിക്കുന്നതും ഒരു പ്രശ്നം തന്നെയാണ്. എന്നാൽ നല്ല സോഫ്റ്റ് ഇഡലി കിട്ടാനായി ബാറ്റർ തയ്യാറാക്കേണ്ട രീതി

എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇഡലി തയ്യാറാക്കാനായി ആദ്യം തന്നെ മൂന്ന് കപ്പ് അളവിൽ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളവും ഒഴിച്ച് കുതിരാനായി വെള്ളത്തിൽ ഇട്ടുവയ്ക്കണം. അടുത്തതായി ഇഡലി ബാറ്ററിലേക്ക് ആവശ്യമായ പ്രധാന ചേരുവ ഉഴുന്നാണ്. മൂന്ന് കപ്പ് അളവിൽ പച്ചരി എടുക്കുമ്പോൾ ഒരു കപ്പ് അളവിൽ ഉഴുന്ന് എന്ന അളവിൽ എടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കി വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം.

ശേഷം അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉലുവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് വയ്ക്കാം. അരിയും ഉഴുന്നും കുറഞ്ഞത് നാലു മണിക്കൂർ എങ്കിലും വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. മിക്സിയുടെ ജാറിലാണ് മാവ് അരച്ചെടുക്കുന്നത് എങ്കിൽ മൂന്നു കപ്പ് അരിക്ക് ഒരു കപ്പ് അളവിൽ ഉഴുന്ന് എന്ന രീതിയിലും ഗ്രൈൻഡർ ഉപയോഗിച്ചാണ് ചെയ്യുന്നത് എങ്കിൽ മുക്കാൽ കപ്പ് അളവിൽ ഉഴുന്ന് എന്ന രീതിയിലുമാണ് ആവശ്യമായി വരിക. മാവരയ്ക്കുമ്പോൾ ഒരുമിച്ച് അരയ്ക്കാതെ രണ്ട് ബാച്ചായി അരച്ചെടുക്കുന്നതാണ് എപ്പോഴും നല്ലത്. ഉഴുന്നിന്റെ അളവ് കുറവായതുകൊണ്ട് തന്നെ ഒരുമിച്ച് അരച്ച് ഒഴിച്ചു വയ്ക്കാം.

ശേഷം രണ്ടാമത്തെ സെറ്റ് അരി അരയ്ക്കുമ്പോൾ അതിലേക്ക് ഒരു കപ്പ് അളവിൽ ചോറു കൂടി ചേർത്ത് വേണം അരയ്ക്കാൻ. ഇങ്ങനെ ചെയ്യുമ്പോൾ ഇഡലി നല്ല സോഫ്റ്റായി തന്നെ കിട്ടും. ശേഷം മാവ് എട്ടു മണിക്കൂർ നേരം ഫെർമെന്‍റ് ചെയ്യാനായി മാറ്റിവയ്ക്കണം. മാവ് നല്ലതുപോലെ പുളിച്ചു വന്നു കഴിഞ്ഞാൽ ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് മിക്സ് ചെയ്യാം. ഇഡലി പാത്രത്തിൽ വെള്ളമൊഴിച്ച് ആവി കയറ്റാനായി വയ്ക്കുക. നല്ല രീതിയിൽ ആവി വന്നു തുടങ്ങുമ്പോൾ ഇഡലിത്തട്ടിൽ അല്പം എണ്ണ കൂടി തടവിയ ശേഷം മാവ് ഒഴിച്ച് ആവി കയറ്റി എടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ നല്ല സോഫ്റ്റ് ഇഡലി തയ്യാറാക്കി എടുക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Perfect Idli Recipe Credit : DAILY PASSION VLOG

0/5 (0 Reviews)
idlirecipeTasty Perfect Idli Recipe