ഇത്രയും രുചിയോടെ സേമിയ ഉപ്പുമാവ് നിങ്ങൾ കഴിച്ചിട്ടുണ്ടോ.!! കട്ടകെട്ടാതെ കുഴഞ്ഞുപോകാതെ ഉപ്പുമാവ് ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ.. | Tasty Special Semiya Upma Recipe

Tasty Special Semiya Upma Recipe : സേമിയ കൊണ്ടുള്ള പായസത്തോളം തന്നെ ഉപ്പുമാവും പ്രിയമുള്ള ധാരാളം പേരുണ്ട്. സേമിയ കൊണ്ട് തയ്യറാക്കിയെടുക്കുന്ന ഉപ്പുമാവ് മികച്ച ഒരു പ്രഭാത ഭക്ഷണം തന്നെയാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഇത് ഒരു നല്ല പലഹാരമായും ഉപയോഗിക്കാം. അധികം മിനക്കെടാതെ തയ്യാറാക്കിയെടുക്കാവുന്നതും അതേസമയം രുചികരവുമാണ് എന്നതാണ് സേമിയ ഉപ്പുമാവിനെ

പ്രിയങ്കരമാക്കുന്നത്. ഇനി പ്രാതലിനും പലഹാരത്തിനും മാത്രമല്ല ഉച്ചഭക്ഷണമുണ്ടാക്കാൻ നേരമില്ലെങ്കിൽ പെട്ടെന്ന് പരീക്ഷിക്കാവുന്ന ഒരു റെസിപി കൂടിയാണിത്. സേമിയ ഒട്ടും തന്നെ ഒട്ടിപ്പിടിക്കാത്ത നല്ല വിട്ട് വിട്ട് നിൽക്കുന്ന രീതിയിലാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത്. ആദ്യം ഒരു പാനിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച്‌ കൊടുക്കണം. അടുത്തതായി 250 ഗ്രാം കപ്പിൽ ഒരുകപ്പ് സേമിയ ആണ്. വറുക്കാത്ത സേമിയ എടുത്തത്

കൊണ്ട് തന്നെ നമുക്കിത് പാനിലേക്കിട്ട് ഒന്ന് വറുത്തെടുക്കാം. ഒരുപാട് കളർ മാറാത്ത രീതിയിൽ ചെറുതായിട്ട് വറുത്തെടുത്താൽ മതിയാവും. സേമിയ നല്ലൊരു ഗോൾഡൻ കളറായി വരുമ്പോൾ നമുക്ക് തീ ഓഫ് ചെയ്യാം. അടുത്തതായി ഈ പാനിലേക്ക് ഒരു മൂന്ന് കപ്പ് വെള്ളം ഒഴിച്ച്‌ കൊടുക്കണം. ശേഷം ഈ വെള്ളത്തിലേക്ക് അരടീസ്പൂൺ എണ്ണ ഒഴിച്ച്‌ കൊടുക്കണം. സേമിയ പരസ്പരം ഒട്ടിപ്പിടിക്കാത്ത രീതിയിൽ വിട്ട് കിട്ടുന്നതിനാണ്

എണ്ണ ഒഴിച്ച്‌ കൊടുക്കുന്നത്. ശേഷം കുറച്ച് ഉപ്പും കൂടെ ചേർത്ത് കൊടുത്ത് വെള്ളം നല്ലപോലെ തിളക്കുന്നതിനായി വക്കണം. തിളച്ച വെള്ളത്തിലേക്ക് നേരത്തെ വറുത്ത് വച്ച സേമിയ ചേർത്ത് കൊടുത്ത് മുക്കാൽ ഭാഗത്തോളം നന്നായൊന്ന് വേവിച്ചെടുക്കണം. സേമിയ ഒരുപാട് വെന്ത് പോവാതിരിക്കാൻ ശ്രദ്ധിക്കണം. രുചികരമായ സേമിയ ഉപ്പുമാവ് എങ്ങനെ തയ്യാറാക്കിയെടുക്കുന്നത് എന്നറിയാൻ താഴെ കാണുന്ന വീഡിയോ കാണുക. credit : Fathimas Curry World

Tasty Special Semiya Upma Recipe