സോയ ചങ്ക്സ് ഇങ്ങനെ ഫ്രൈ ചെയ്താൽ വേറെ ലെവൽ രുചി.!! ബീഫ് ഫ്രൈ പോലും മാറി നിൽക്കും ഇതിന്റെ മുന്നിൽ.. പാത്രം കാലിയാകുന്ന വഴി അറിയില്ല മക്കളേ; | Tasty Special Soya Chunks Fry Recipe

Tasty Special Soya Chunks Fry Recipe : വെജിറ്റേറിയൻസ് ഉള്ള വീടുകളിൽ എല്ലാ ദിവസവും വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങൾ കണ്ടെത്തി ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാ ദിവസവും ഒരേ രീതിയിലുള്ള പച്ചക്കറികൾ തന്നെ കഴിച്ചാൽ പെട്ടെന്ന് മടുപ്പ് തോന്നുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ സോയാചങ്ക്സ് ഉപയോഗിച്ച് രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ സോയ ഐറ്റത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ സോയ ചങ്ക്‌സ് തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ള സോയാചങ്ക്സ് എടുത്ത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഒരു പാനിലേക്ക് സോയാചങ്ക്സ് വേവിച്ചെടുക്കാൻ ആവശ്യമായ വെള്ളമൊഴിച്ചു കൊടുക്കുക. വെള്ളം നല്ലതുപോലെ വെട്ടി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് സോയാചങ്ക്സ് ഇട്ട് നല്ലതുപോലെ വേവിച്ചെടുക്കുക. വെള്ളത്തിൽ നിന്നും എടുത്ത സോയാചങ്ക്സ് വെള്ളം പൂർണ്ണമായും പോകാനായി ഒരു അരിപ്പയിൽ ഇട്ടു വയ്ക്കാം.

ഈയൊരു സമയം കൊണ്ട് സോയയിലേക്ക് ആവശ്യമായ മസാല കൂട്ട് തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്തുവെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കടുകിട്ടു പൊട്ടിച്ചശേഷം ജിഞ്ചർ ഗാർലിക് പേസ്റ്റ്, കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കുക. അതിന്റെ പച്ചമണം പൂർണമായും പോയി തുടങ്ങുമ്പോൾ കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുത്ത സവാള കൂടി മസാല കൂട്ടിലേക്ക് ചേർത്ത് വഴറ്റിയെടുക്കുക. ശേഷം പൊടികൾ മസാലയിലേക്ക് ചേർത്തു കൊടുക്കാം.

കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി, മല്ലിപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. അതിലേക്ക് നേരത്തെ എടുത്തുവച്ച സോയ വെള്ളം പൂർണമായും കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത ശേഷം ഇട്ടുകൊടുക്കുക. ഈ സമയത്ത് മസാലയിലേക്ക് ആവശ്യമായ ഉപ്പും അല്പം വെള്ളവും കൂടി ചേർത്തു കൊടുക്കണം. ഈയൊരു കൂട്ട് അല്പനേരം അടച്ചുവെച്ച് വേവിക്കാം. ശേഷം ഒരു തക്കാളി നീളത്തിൽ അരിഞ്ഞത് കൂടി അതിലേക്ക് ചേർത്ത് ഒന്ന് വഴറ്റി എടുക്കുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ രുചികരമായ സോയാചങ്ക്സ് മസാല റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Special Soya Chunks Fry Recipe Credit : എന്റെ അടുക്കള – Adukkala

0/5 (0 Reviews)
Tasty Special Soya Chunks Fry Recipe