Tasty Variety 5 Minute Snack Recipe : വൈകുന്നേരം ചായ കുടിക്കുമ്പോൾ എന്തെങ്കിലും കഴിക്കുന്നത് നമുക്കൊക്കെ ഒരു രസമാണ്. വിശന്നില്ല എങ്കിൽ കൂടിയും എന്തെങ്കിലും ഒരു പലഹാരം കഴിച്ചില്ലെങ്കിൽ ഒരു തൃപ്തി ഉണ്ടാവില്ല നമുക്ക്. എന്നും പക്കാവടയും മുറുക്കും ബിസ്ക്കറ്റും ഒക്കെ കഴിക്കുന്ന കുട്ടികൾക്ക് ഇടയ്ക്കൊക്കെ മറ്റു പലഹാരങ്ങൾ ഉണ്ടാക്കി നൽകിയാൽ അതിൽ പരം എന്തു സന്തോഷമാണ് അവർക്ക് ലഭിക്കാൻ ഉള്ളത്.
അങ്ങനെ ഉള്ള ഒരു പലഹാരം ഉണ്ടാക്കുന്ന രീതിയാണ് ഇതോടൊപ്പം ഉളള വീഡിയോയിൽ കാണിക്കുന്നത്. ഇത് ഉണ്ടാക്കാനായി നമ്മുടെ വീട്ടിൽ ഉള്ള ചേരുവകൾ മാത്രമാണ് വേണ്ടത്. ഈ ഒരു പലഹാരം ഉണ്ടാക്കാനായി ആദ്യം തന്നെ മൂന്ന് മുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ച് ഒഴിച്ചിട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് ബീറ്റ് ചെയ്യണം. മറ്റൊരു ബൗളിൽ ഒരു കപ്പ് മൈദയും എണ്ണയും ഉപ്പും ചേർത്ത് വെള്ളവും ഒഴിച്ച് കുഴച്ചെടുക്കണം.
ഇതിലേക്ക് അൽപം എണ്ണയും കൂടി തേച്ചിട്ട് അഞ്ചു മിനിറ്റ് മാറ്റി വയ്ക്കണം. ഒരു പാൻ ചൂടാക്കിയിട്ട് മുട്ട ഒഴിച്ച് വേവിക്കണം. ഇതേ പാനിൽ എണ്ണ ചൂടാക്കിയിട്ട് ചെറിയ ജീരകം, വെളുത്തുള്ളി – ഇഞ്ചി – പച്ചമുളക് എന്നിവ ചതച്ചത് ചേർക്കണം. ഇത് വഴറ്റിയിട്ട് സവാള അരിഞ്ഞതും കൂടി ചേർക്കണം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും തക്കാളിയും ചേർത്ത് വേവിച്ചിട്ട് വേണം പൊടികൾ ഇടാനായിട്ട. മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഗരം
മസാലയും വേണം ചേർക്കാനായിട്ട്. ഇതിലേക്ക് രണ്ട് മുട്ട ബീറ്റ് ചെയ്തതും ഉപ്പും കൂടി ചേർത്ത് യോജിപ്പിക്കണം. നേരത്തെ കുഴച്ചു വച്ചിരിക്കുന്ന മാവ് ചെറിയ ഉരുളകളാക്കി എടുത്തിട്ട് ഒരു പലകയിൽ പരത്തി വയ്ക്കാം. നേരത്തെ പൊരിച്ചു വച്ചിരിക്കുന്ന മുട്ടയിൽ നിന്നും ഒരു കഷ്ണവും ഫില്ലിംഗും കൂടി വച്ചിട്ട് വീഡിയോയിൽ കാണുന്നത് പോലെ മടക്കി വറുത്തെടുത്താൽ നല്ല രുചികരമായ പലഹാരം തയ്യാർ. credit : Amma Secret Recipes