ഗോതമ്പു പൊടി ഇതുപോലെ എണ്ണയിൽ ഇട്ടാൽ കാണാം മാജിക് 😀👌 ഒരൊറ്റ തവണ ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ.!! |tasty-wheatflour-sweet snack-recipe

tasty-wheatflour-sweet snack-recipe malayalam : വീട്ടിൽ ഗോതമ്പുപൊടി ഉണ്ടോ..? എങ്കിലിപ്പോ തന്നെ ഇതൊന്നു ചെയ്തു നോക്കൂ.. എളുപ്പത്തിൽ ചെയ്‌തെടുക്കാവുന്ന ഒരു കിടിലൻ റെസിപ്പി. ഇന്ന് നമ്മൾ തയ്യാറാക്കാൻ പോകുന്നത് ഗോതമ്പു പൊടിയും റവയും എല്ലാം ഉപയോഗിച്ച് വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു വിഭവമാണ്. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

  • പഞ്ചസാര – അര ഗ്ലാസ്
  • റവ – കാൽ ഗ്ലാസ്
  • ഗോതമ്പുപൊടി – അര ഗ്ലാസ്
  • മൈദാ – അര ഗ്ലാസ്
  • ഉപ്പ് – ആവശ്യത്തിന്
  • ഏലക്കാ പൊടി – ഒരു നുള്ള്

ആദ്യം തന്നെ പഞ്ചസാരയും റവയും മിക്സി ജാറിൽ നന്നായി പൊടിച്ചെടുക്കണം. അത് ഒരു പാത്രത്തിലേക്ക് മാറ്റിവെക്കാം. അതിലേക്ക് ഗോതമ്പുപൊടിയും മൈദയും ചേർക്കണം. ആവശ്യത്തിനുള്ള ഉപ്പും ഒരു നുള്ള് ഏലക്ക പൊടിയും ചേർക്കണം. ആവശ്യമെങ്കിൽ മാത്രം അല്പം സോഡ പൊടി കൂടി ചേർക്കാം. ഇളംചൂടുള്ള വെള്ളമുപയോഗിച്ചു കട്ടകളില്ലാതെ മാവ് നന്നായി കുഴച്ചെടുക്കാം. പഴംപൊരിയുടെ മാവിന്റെ പരുവത്തിൽ

റെഡിയാക്കിയെടുക്കാം. ഈ മിക്സ് അൽപ്പ നേരം മൂടി മാറ്റിവെക്കാം. ശേഷം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഒരിക്കലെങ്കിലും ഇതൊന്ന് ട്രൈ ചെയ്തു നോക്കണം. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ ഒട്ടും സംശയമില്ല.vedio credit : Grandmother Tips

recipesnackstasty-wheatflour-sweet snack-recipe malayalam